കോൺഗ്രസിനെ നന്നാക്കാൻ മരണം വരെ ശ്രമിക്കും ഃ കരുണാകരൻ

താൻ കോൺഗ്രസ്‌ വിട്ടത്‌ കോൺഗ്രസിനെ തകർക്കാനല്ലെന്ന്‌ എൻ.സി.പി നേതാവ്‌ കെ. കരുണാകരൻ. മരണം വരെ കോൺഗ്രസിനെ നന്നാക്കാൻ താൻ ശ്രമിക്കും. കോൺഗ്രസിൽ നിന്നും തന്നെയാരും പുറത്താക്കിയിട്ടില്ലെന്നും ഇപ്പോഴും താൻ കോൺഗ്രസുകാരനാണെന്നും കോൺഗ്രസിന്റെ യഥാർത്ഥ നയങ്ങൾ നടപ്പാക്കുന്നത്‌ ഇപ്പോൾ എൻ.സി.പിയാണെന്നും കരുണാകരൻ കോഴിക്കോട്‌ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

മറുപുറം ഃ ശരിയാ, കരുണാകർജി കോൺഗ്രസ്‌ വിട്ടത്‌ അതിനെ തകർക്കാനല്ല, രക്ഷിക്കാനാണെന്ന്‌ നാട്ടുകാർക്ക്‌ ശരിക്കുമറിയാം. അച്ഛനും മകനും അവിടം വിട്ടതോടെ അല്പം ആശ്വാസം ആ പാർട്ടിക്കുണ്ട്‌. മരണം വരെ അതിനെ നന്നാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആ പരിസരത്തേയ്‌ക്ക്‌ പോകാതിരുന്നാൽ മതി. അന്തിയുറങ്ങാനുള്ള ഒരിടം, എൻ.സി.പി എന്ന പേരിൽ ഇപ്പോഴുണ്ടല്ലോ. അതും കളഞ്ഞു കുളിച്ചാൽ പിന്നെ ഗുരുവായൂരപ്പൻ വരെ രക്ഷയ്‌ക്കുണ്ടാവില്ല. അങ്ങേർക്ക്‌ അല്ലാതെ തന്നെ പിടിപ്പത്‌ പണി ഇപ്പോൾ ഉണ്ട്‌.

Generated from archived content: news2_june29_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here