സി.പി.എമ്മിൽ ഒട്ടേറെ ആശയപ്രതിസന്ധികൾ സൃഷ്‌ടിച്ച ‘പാഠം’ മാസിക എം.എൻ.വിജയന്റെ പത്രാധിപത്യത്തിൽ വീണ്ടും പുറത്തിറങ്ങി. ഇത്തവണ പുരോഗമന കലാസാഹിത്യസംഘത്തിൽനിന്നും മാറ്റി നിർത്തപ്പെട്ട സാഹിത്യകാരന്മാരും ബർലിൻ കുഞ്ഞനന്തൻനായരും മുന്നിൽ നിന്നാണ് ‘പാഠ’ത്തെ നയിക്കുന്നത്. മുൻലക്കങ്ങളിൽ എം.എ.ബേബിയെയും തോമസ് ഐസക്കിനേയുമാണ് ‘പാഠം’ ലക്ഷ്യം വച്ചതെങ്കിൽ, ഇത്തവണ പാർട്ടി പിടിച്ചെടുത്ത് ഇവർക്ക് അഭയം നല്‌കിയ സെക്രട്ടറി പിണറായി വിജയനെയാണ് മാസിക ഉന്നംവച്ചിരിക്കുന്നത്.
മറുപുറംഃ പണ്ടേതോ സിനിമയിൽ പറഞ്ഞതുപോലെ ‘പവനായി ശവമായി’, എന്നതിനുപകരം ഇവിടെ പിണറായി ശവമാകുമോ? ഏതായാലും ഒരുകാര്യം ഉറപ്പാണ്… അധികാരം സി.പി.എമ്മിനു കിട്ടിയാൽ ഗംഭീരൻ വെടിക്കെട്ടുകൾ കാണാം…. കോൺഗ്രസുകാർവരെ നാണിച്ചു പോകുന്ന ഡപ്പാംകുത്തുകൾ ഇവർ നടത്തും.
പിണറായി ഒന്നു സൂക്ഷിച്ചോളൂ, റിച്ചാർഡ് ഫ്രാങ്കിയും, തോമസ് ഐസക്കും, വിദേശ ഫണ്ടുകാരും കേരളത്തിൽ കുഴിച്ചിട്ടിരിക്കുന്ന കുടത്തിലെ ഭൂതത്തെ എങ്ങാനും ഇവർ തുറന്നുവിട്ടാൽ, ഗതി മേലോട്ടാകുമേ. എം.എ.ബേബിയുടെ ലൈംഗിക പെരിസ്‌ട്രോയിക്കവരെ എത്തിയിട്ടുണ്ട് ഇത്തവണ പാഠത്തിലെ ലേഖനങ്ങൾ…. ഈശ്വരാ… വിപ്ലവം പ്രതീക്ഷിച്ചവർ എന്തൊക്കെ കാണണം?
Generated from archived content: news2_june29_05.html