ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘നാട്ടുരാജാവി’ന്റെ ലൊക്കേഷൻ കൊളംബിലേക്ക് മാറ്റി. സിനിമാബന്ത് കാരണം ചിത്രീകരണം മുടങ്ങാതിരിക്കാൻ ഫിലിം ചേംബറിന്റെ നിയമാവലിയിലെ പഴുതു കണ്ടെത്തിയാണ് ചിത്രീകരണം കൊളംബിലേക്ക് മാറ്റിയത്. ചിത്രീകരണം ഇനിയും മുടങ്ങിയാൽ ഓണത്തിന് ചിത്രം റിലീസ് ചെയ്യാൻ കഴിയാതെ വരുമെന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
മറുപുറംഃ- സംഗതി ഭേഷ്….സകല പഴുതും നോക്കി വേണം പടംപിടിക്കാൻ….കരിങ്കാലിപ്പണി സിനിമാലോകത്തും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
താണ്ഡവം, പ്രജ, ഹരിഹരൻപിളള, ലിവർ ജോണി ലൈനിലാണ് നാട്ടുരാജാവെങ്കിൽ റിലീസും കൊളംബിൽ വച്ച് നടത്തിയാൽ മതിയാകും…വെറുതെ കേരളത്തിലെ തീയേറ്ററുകാരെ ഈച്ചയാർപ്പിക്കുന്നതെന്തിന്?
Generated from archived content: news2_june29.html