കുത്തക കമ്പനിയുടെ ഉദ്‌ഘാടനവും ഒപ്പം കമ്പനിക്കെതിരെ പ്രതിഷേധവുമായി സി.പി.എം നേതാക്കൾ

ചില്ലറ വ്യാപാര മേഖലയിൽ കുത്തക ഭീമന്മാർ കടന്നുവരുന്നതിനെതിരെ സമരം നടത്തുന്ന സി.പി.എം നേതാക്കൾ കൊച്ചിയിൽ റിലയൻസിന്റെ സൂപ്പർ മാർക്കറ്റുകൾ ഉദ്‌ഘാടനം ചെയ്തത്‌ വിവാദമായി. റിലയൻസിന്റെ എളമക്കര ശാഖ സി.പി.എം സംസ്ഥന കമ്മിറ്റിയംഗം സി.എം. ദിനേശ്‌ മണി എം.എൽ.എയും എളമക്കര ശാഖ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കറുമാണ്‌ ഉദ്‌ഘാടനം ചെയ്തത്‌. ഉദ്‌ഘാടന ചടങ്ങുകൾക്ക്‌ രഹസ്യസ്വഭാവം ഉണ്ടായിരുന്നു. സൂപ്പർമാർക്കറ്റ്‌ ആരുടേതാണെന്ന്‌ അറിഞ്ഞിരുന്നില്ലെന്നും, എങ്കിലും ചെയ്തത്‌ തെറ്റാണെന്നും ദിനേശ്‌ മണി പറഞ്ഞു. കുത്തക കമ്പനികൾക്കെതിരെയുള്ള സമരരംഗത്തും ഇരുവരും സജീവമായിരുന്നു.

മറുപുറം ഃ അയ്യോ പാവത്തുങ്ങള്‌… ലിസിന്റെ ഒരു കോടിക്കാര്യവും ലോട്ടറി മാഫിയയുടെ രണ്ടു കോടിയും കണ്ടപ്പോൾ ഈ റിലയൻസിന്റെ കടയും, വാൾമാട്ടിന്റെ കടയും കച്ചേരിപ്പടിയിലെ കുഞ്ഞപ്പന്റെ തട്ടുകട പോലെയെ തോന്നിയുള്ളൂ… സാരമില്ല, വേണ്ട സമയത്ത്‌ ആരെക്കൊണ്ടായിരിക്കും ഒരു കൈസഹായം കിട്ടുക എന്ന്‌ പറയാനാവില്ലല്ലോ. എങ്ങിനെയായാലും ഉദ്‌ഘാടനത്തിന്റെ കറ സമരം കൊണ്ട്‌ തുടച്ചുകളഞ്ഞല്ലോ… ഇതിനെയാണോ രണ്ടു വഞ്ചിയിലും കാലുവയ്‌ക്കുക എന്നു പറയുന്നത്‌?

Generated from archived content: news2_june28_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here