കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയിലുളള അനിയന്ത്രിതമായ നെൽവയൽ നികത്തൽ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കും വിധമാണ് ചിലർ വയലുകൾ നികത്തുന്നത്. വെട്ടിനിരത്തൽ എന്ന് ആക്ഷേപിച്ച സമരങ്ങളുടെ ഫലമാണ് കേരളത്തിൽ ഇന്ന് അവശേഷിക്കുന്ന നെൽപ്പാടങ്ങളെന്നും വി.എസ് പറഞ്ഞു.
മറുപുറംഃ ഇനിയിപ്പോളതൊക്കെത്തന്നെ മതി, പുല്ലുപറിക്കൽ, കൃഷിയിറക്ക്, കവുങ്ങുവെട്ടൽ എന്നിവയിൽ കേമനാകാം…. പാർട്ടി പരിപാടികൾ പിണറായി ജോറായി നടത്തിക്കോളും…. ഏതായാലും പാർട്ടിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ, ശത്രുക്കളെ ഓടിക്കാൻ പൊയ്‌ക്കോലം കെട്ടിയിരിക്കുന്നതുപോലെ വി.എസ് ഇങ്ങനെ നെൽകൃഷിയുമായി മുന്നോട്ടുപോകാൻ സഖാവ് മനേജർമാർ അനുമതിയും നല്‌കും….
Generated from archived content: news2_june28_05.html