സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ മത്സരരംഗത്ത് നിന്നും മാറിനില്‌ക്കുമെന്നും ജ്യോതിഷപ്രവചനം. ജ്യോതിഷഭൂഷൺ ബാബുരാജ് പാമ്പൂരാണ് പ്രവചനം നടത്തിയത്. അടുത്ത മന്ത്രിസഭയിൽ കെ.മുരളീധരന് മന്ത്രിസ്ഥാനം ലഭിക്കുമെന്നും, ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും ബാബുരാജ് പ്രവചനത്തിൽ പറഞ്ഞിട്ടുണ്ട്.
മറുപുറംഃ സംഗതി എളുപ്പമാകാൻ, ഗുരുവായൂരിലൊരു ശയനപ്രദക്ഷിണവും പഴനിയാണ്ടവന് ഒരു ശൂലക്കാവടിയും നേർന്നാൽ മതിയെന്ന് പിണറായിയോട് പറയാമായിരുന്നു ജ്യോത്സ്യർക്ക്. ജ്യോതിഷമൊന്നും അവിടെ വേണ്ട…. അവിടെ വെട്ടിനിരത്തലാണ്….ഒരുതരം വെട്ടുക്കിളിയെപ്പോലെ… മുമ്പിൽ വന്നുനിന്നാൽ സാക്ഷാൽ ദൈവം തമ്പുരാനെപ്പോലും വെട്ടിവീഴ്‌ത്തും പിണറായി….ജ്യോത്സ്യവും മഷിനോട്ടവും ഒടിയൻ വിദ്യയും മുരളീധരനോടാകാം പക്ഷെ പിണറായിയോടു വേണ്ട…. ഒടിവേല ഒടിയനുനേർക്കോ…?
Generated from archived content: news2_june25_05.html