പാപഭാരം മുഴുവൻ എന്റെ തലയിൽ കെട്ടിവയ്‌ക്കുന്നതെന്തിന്‌? ഃ പി.പി.തങ്കച്ചൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയവും തുടർന്നുളള പ്രശ്‌നങ്ങളുടെയും മുഴുവൻ പാപഭാരവും തന്റെ തലയിൽ കെട്ടിവയ്‌ക്കാനുളള ശ്രമം ഏറെ വേദനിപ്പിക്കുന്നുവെന്ന്‌ കെ.പി.സി.സി. ആക്‌ടിങ്ങ്‌ പ്രസിഡന്റ്‌ പി.പി.തങ്കച്ചൻ പറഞ്ഞു. പരാജയത്തിൽ എല്ലാ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ട്‌. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം പ്രസിഡന്റായ തനിക്കാണ്‌ ഏറ്റവും കുറഞ്ഞ ഉത്തരവാദിത്വം. കെ.പി.സി.സി പുനഃസംഘടന ഏറെ ക്രൂരമാണെന്നും തങ്കച്ചൻ പറഞ്ഞു. തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്കച്ചൻ.

മറുപുറംഃ- “പാപഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ….

ഹൈക്കമാന്റേ ഹൈക്കമാന്റേ വെളിച്ചമുണ്ടോ”

എന്ന്‌ വയറ്റത്തടിച്ചു പാട്ടുപാടി കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിൽ നിന്നാൽ വേണമെങ്കിൽ ഒരു പഞ്ചായത്തു മെമ്പർ സ്ഥാനമോ മണ്ഡലം പ്രസിഡന്റ്‌ പദവിയോ കിട്ടിയേക്കും…. മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാകും സൗരഭ്യം എന്നപോലെ നാറ്റമടിക്കും കുണ്ടിൽ വീണാൽ തങ്കച്ചനുമുണ്ടാകും ഒരു ദുർഗ്ഗന്ധം….വിധിയെ തടുക്കാനാവില്ല തങ്കച്ചാ… ഹൈക്കമാന്റേ ശരണം….ലീഡറെന്നത്‌ ഒരു മിഥ്യാധാരണ മാത്രം….

Generated from archived content: news2_june25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here