വെളളാപ്പളളി നടേശന്റെയും പി.ഗോവിന്ദപ്പിളളയുടെയും പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ പുസ്‌തകം എഡിറ്റു ചെയ്‌ത് പുറത്തിറക്കിയ സി.പി.എം കോട്ടയം ഏരിയാ കമ്മറ്റി അംഗമായ പി.ജി.പത്മനാഭനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നു. പാർട്ടിയോട് ആലോചിക്കാതെയാണ് പുസ്‌തകം പുറത്തിറക്കിയത് എന്ന കാരണം പറഞ്ഞാണ് വി.എസ്.പക്ഷക്കാരനായ പത്മനാഭനെ പാർട്ടി പ്രതികൂട്ടിലാക്കിയിരിക്കുന്നത്. ‘വെളളാപ്പളളി നടേശന്റെ പ്രൗഢ ഗംഭീരമായ പ്രഭാഷണം’ എന്ന് പുസ്‌തകത്തിന്റെ പുറംചട്ടയിൽ ചേർത്തിട്ടുണ്ട്.
മറുപുറംഃ ഇനിയിപ്പോ ഒടുവിൽ ‘ഒന്നിനും’ ‘രണ്ടിനും’ പോകണമെങ്കിൽ കൂടി പാർട്ടിയുടെ അനുവാദം വേണ്ടിവരുമോ സഖാക്കളേ…. ഇനി പുസ്‌തകമെഴുതിയാലും എഡിറ്റുചെയ്‌താലും വി.എസ്.പക്ഷക്കാരനാണോ, ഗതി ഏതാണ്ട് നായനാരുടെ ചിതാഭസ്മത്തിന്റേതുപോലെയാകും.
ഇങ്ങനെയൊക്കെയാണെങ്കിലും “വെളളാപ്പളളിയുടെ പ്രൗഢഗംഭീരമായ പ്രഭാഷണം” എന്നച്ചടിച്ചത് ഇത്തിരി ആർഭാടമായില്ലേ എന്നു സംശയം…. ഇക്കാര്യത്തിൽ പത്മനാഭനെ തലകീഴായി കെട്ടിത്തൂക്കി അടിയിൽ പുകയിടുകയാണ് വേണ്ടത്. പ്രൗഢഗംഭീരം എന്ന വാക്കിനൊക്കെ വലിയ അർത്ഥമുണ്ട് പത്മനാഭാ…..
Generated from archived content: news2_june23_05.html