മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ദൗത്യം തുടരാൻ മൂന്നാർ ദൗത്യസംഘം തലവൻ കെ. സുരേഷ്‌കുമാർ ഡൽഹിയിൽ നിന്നും തിരിച്ചെത്തി. മൂന്നാറിൽ ടാറ്റാ കയ്യേറിയ സ്ഥലങ്ങൾ എത്രയും വേഗം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സുരേഷ്‌കുമാറിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നിർദ്ദേശത്തെ തുടർന്ന് സുരേഷ്‌കുമാർ മൂന്നാറിലേക്ക് പുറപ്പെട്ടു.
മറുപുറം ഃ അടിപൊളിയാകും… മന്ത്രി രാജേന്ദ്രന്റെ ഓട്ടൻതുള്ളലും സുരേഷ്‌കുമാറിന്റെ ശീതങ്കൻതുള്ളലും മൂന്നാറിനെ ഒരു പൂരപ്പറമ്പാക്കുമെന്ന് തീർച്ച. തുള്ളി തുള്ളി പരസ്പരം വെട്ടി രണ്ടും മൂന്നാറിൽ ചോരവാർന്നു കിടക്കാതിരുന്നാൽ മതി. സുരേഷ് കിഴക്ക് പൊളിക്കുമ്പം രാജേന്ദ്രൻ പടിഞ്ഞാറ് പൊളിക്കട്ടെ, സുരേഷ് തെക്ക് പൊളിക്കുമ്പം രാജേന്ദ്രൻ വടക്ക് പൊളിക്കട്ടെ… ഒടുവിൽ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കിയതുപോലെ പൊളിച്ചു പൊളിച്ച് മൂന്നാറ് കുളമാക്കല്ലേ… സ്ഥലം ഒഴിപ്പിക്കുന്നതിലും വലിയ ദൗത്യങ്ങളാണല്ലോ ഇരുകൂട്ടർക്കും മൂന്നാറിൽ ചെയ്യുവാനുള്ളത്. കാത്തിരുന്നു കാണാം… ആരെയാണ് തെക്കോട്ടെടുക്കുന്നതെന്ന്…
Generated from archived content: news2_june21_07.html