എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പിളളി നടേശൻ തങ്ങിയ തൃശൂരിലെ ബിനി ടൂറിസ്‌റ്റ്‌ഹോമിൽ ബോംബുഭീഷണി. ഇതു സംബന്ധിച്ച അജ്ഞാത ഫോൺ സന്ദേശം ജില്ലാ സ്‌പെഷൽ ബ്രാഞ്ച് പോലീസ് ഓഫീസിലാണ് ലഭിച്ചത്. പോലീസ് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. എസ്.എൻ.ഡി.പി തൃശൂർ മെറിറ്റ് സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വെളളാപ്പിളളി.
മറുപുറംഃ- ഈ ബോംബ് വെറും പൊട്ടാസു പടക്കം മാത്രം….‘മഹാമദ്യരാജാവിന്റെ ഔദാര്യം വേണ്ട’ എന്ന യോഗം പ്രസിഡന്റ് വിദ്യാസാഗറിന്റെ ബോംബാണ് ഒറിജിനൽ. അതിനെക്കുറിച്ച് പോലീസ് പരിശോധിക്കാൻ ചെന്നാൽ വെളളാപ്പിളളിയുടെ തലയ്‌ക്കു മുകളിൽതന്നെ ചിലപ്പോൾ ബോംബ് പൊട്ടിയേക്കാം…ഇനിയിപ്പോ ‘കോടീശ്വരന്മാർ യോഗം ഭരിക്കുമ്പോൾ’ എന്ന പേരിൽ ഒരു പുസ്‌തകബോംബൊക്കെ വിദ്യാസാഗരന് രചിക്കാം…ചില്ലറ വല്ലോം തടയും….യേത്..
Generated from archived content: news2_june21.html