സീരിയൽ നടിയാക്കാമെന്ന്‌ പറഞ്ഞ്‌ പീഡനം

സീരിയൽ നടികളാക്കാമെന്ന്‌ വാഗ്‌ദാനം നല്‌കി ഊരമന സ്വദേശികളായ സഹോദരികളടക്കം മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കളെ പോലീസ്‌ തിരയുന്നു. വിവാഹം ചെയ്യാമെന്ന വാഗ്‌ദാനവും യുവാക്കൾ പെൺകുട്ടികൾക്ക്‌ നല്‌കിയിരുന്നു. യുവാക്കളിൽ രണ്ടുപേർ സീരിയൽ പരസ്യരംഗത്ത്‌ പ്രവർത്തിക്കുന്നവരാണ്‌. ഈ പെൺവാണിഭ റാക്കറ്റ്‌ ഇവരെ പല ഉന്നതർക്കും കാഴ്‌ചവെച്ചിട്ടുണ്ടെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്‌.

മറുപുറംഃ കാവ്യാഞ്ജലിയും കന്യാദാനവും അമ്മമനസ്സും മന്ത്രകോടിയുമൊക്കെ കണ്ട്‌ ഇപ്പോതന്നെ മിനിസ്‌ക്രീനിൽ നിറഞ്ഞുനിന്ന്‌ സകലരുടേയും ദുഃഖപുത്രിയാകണമെന്ന ആക്രാന്തമാണ്‌ മക്കളേ ഇതിനെല്ലാം കാരണം. ഇതിനൊക്കെ ചൂട്ടുപിടിക്കാൻ ചില തന്തതളളമാരും റെഡിയാകുമ്പോൾ എന്ത്‌ വിട്ടുവീഴ്‌ച്ചയ്‌ക്കും ഇവർ തയ്യാർ. പിന്നെ പിടിക്കപ്പെടുമ്പോൾ പീഡനമായി പെൺവാണിഭമായി…. വേണ്ട സമയത്ത്‌ നല്ല പുളിവാറലുകൊണ്ട്‌ രണ്ടു പെടപെടച്ചാൽ തീരുന്ന രോഗമേയുളളൂ ഇത്‌. ഇതിന്‌ തന്തതളളമാരും നന്നാകണം. സ്വന്തം കൊച്ചിന്‌ വരട്ടുചൊറി വന്നതിന്‌ അയലത്തെ അമ്മായിയെ പ്രാകുന്നതെന്തിന്‌. ഇത്രയൊക്കെ കേട്ടിട്ടും ഇനിയും ഈ സീരിയൽ ഭ്രാന്തികൾ ഒരു പാഠവും പഠിക്കുന്നില്ലല്ലോ?

Generated from archived content: news2_june20_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here