പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാൻ ഇന്ദിരാഗാന്ധിയെയും ലാൽ ബഹദൂർ ശാസ്‌ത്രിയെയും പോലെ ധൈര്യം കാട്ടിയ പ്രധാനമന്ത്രിമാർ വേറെയില്ലെന്ന് ആർ.എസ്.എസ് നേതാവ് കെ.എസ്. സുദർശൻ അഭിപ്രായപ്പെട്ടു. ഇരുവരും കാശ്‌മീർ പ്രശ്‌നം അർപ്പണബുദ്ധിയോടെയാണ് കൈകാര്യം ചെയ്തതെന്നും സുദർശൻ പറഞ്ഞു. ലക്‌നൗവിൽ ആർ.എസ്.എസ് വോളണ്ടിയർമാർക്കുളള പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറുപുറംഃ ഉന്നംവെച്ച് വെടിവെച്ചത് പാവം വാജ്‌പേയിയെ ആണെന്നു മനസ്സിലായി…..കാലം മാറുമ്പോൾ ഇങ്ങനെ തലകുത്തിമറിയുന്നവർ ഏറെയുണ്ട്. അതുപോലെയാണ് നമ്മുടെ അദ്വാനിയും ജിന്നയെ മഹാനാക്കിയത്. ഏതായാലും ഈ ബി.ജെ.പിക്കാരെകൊണ്ട് ഗുണമില്ലെന്ന് സുദർശൻജിക്ക് മനസ്സിലായല്ലോ….ഇനിയിപ്പോ ഇന്ദിരയുടെ ഓർമ്മകൾ പേറുന്ന കരുണാകരന്റെ പാർട്ടിയിൽ ചേർന്ന് നമുക്കൊരു പാക്കിസ്ഥാൻ യുദ്ധം തന്നെ നടത്തിക്കളയാം….
എന്തിനാ സുദർശൻജി അമ്മയെ തോൽപ്പിക്കാൻ അങ്ങാടിയിൽ ചെന്ന് അലമ്പുണ്ടാക്കുന്നത്… അദ്വാനിയും സുദർശനുമൊക്കെ ഒരേ തൂവൽപക്ഷികൾ തന്നെ…
Generated from archived content: news2_june20_05.html