വർഗ്ഗീയത വിതച്ചതും കൊയ്തതും രാഷ്‌ട്രീയക്കാർഃ വെളളാപ്പളളി

കേരളത്തിൽ വർഗ്ഗീയത വിതച്ചതും വളർത്തി കൊയ്‌തെടുത്തതും രാഷ്‌ട്രീയ പാർട്ടികളാണെന്ന്‌ എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. ന്യൂനപക്ഷ സംഘടിതസമുദായങ്ങളെ വോട്ടുബാങ്കുകളാക്കി ഇടത്‌-വലത്‌ കക്ഷികൾ മാറിമാറി ഭരിക്കുകയാണ്‌. അവരെ പ്രീണിപ്പിക്കാൻ ആവശ്യത്തിലധികം സമ്പത്തും അധികാരവും രാഷ്‌ട്രീയകക്ഷികൾ നൽകുന്നുവെന്നും വെളളാപ്പളളി പറഞ്ഞു.

മറുപുറംഃ വർഗീയത വിതച്ചതും വളർത്തിയതും രാഷ്‌ട്രീയപാർട്ടികളാണെന്നു മനസ്സിലായി… പക്ഷെ അവസാനം കൊയ്‌തെടുത്ത്‌ അറപ്പുര നിറയ്‌ക്കുന്നത്‌ വെളളാപ്പളളി-പണിക്കർ ദേഹങ്ങളാണെന്നു എല്ലാവരും അറിഞ്ഞുവരുന്നതേയുളളൂ. ഒരു ആർ.ശങ്കറാകാനുളള സാധ്യതയൊക്കെ കാണുന്നുണ്ട്‌. കൊയ്‌തോളൂ… അറപ്പുരകൾ നിറച്ചോളൂ… പക്ഷെ ആകാശത്തിലെ പറവകൾ അവിടവിടെയായി പറക്കുന്നുണ്ട്‌. അവർ അറപ്പുര മുഴുവൻ അടിച്ചുകൊണ്ടുപോകാതിരുന്നാൽ നന്ന്‌….

Generated from archived content: news2_june2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English