നവോത്ഥാനമൂല്യങ്ങൾ വീണ്ടെടുക്കുക, ചരിത്രത്തെ വളച്ചൊടിക്കലിനെതിരെ ജാഗ്രത പുലർത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് നേതാക്കൾ ജൂൺ 23ന് ഗുരുവായൂരിൽ ഉപവസിക്കുന്ന് സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. അയിത്തോച്ചാടനം പോലെയുള്ള അനാചാരങ്ങൾ ഇല്ലായ്മ ചെയ്തത് കോൺഗ്രസ് നടത്തിയ പോരാട്ടങ്ങളിലൂടെയായിരുന്നു. ഗുരുവായൂർ സത്യാഗ്രഹം നടത്തിയത് സി.പി.എം ആണെന്നു തോന്നിപ്പിക്കുന്ന തരത്തിൽ ചരിത്രത്തെ വളച്ചൊടിക്കുകയാണ് ഡി.വൈ.എഫ്.ഐ ചെയ്യുന്നതെന്നും സിദ്ദിഖ് പറഞ്ഞു.
മറുപുറം ഃ
സന്തോഷം… യൂത്ത് നേതാക്കൾ ഈ ഉച്ചസമയത്തെങ്കിലും ഉറക്കമുണർന്നത് നന്നായി. ഡി.വൈ.എഫ്.ഐയും ബി.ജെ.പിയുമെല്ലാം ഗുരുവായൂർ പ്രശ്നത്തെ മൊത്തത്തോടെ വഹിക്കുന്നത് കണ്ട് വാ പൊളിച്ചുനിൽക്കുകയായിരുന്നല്ലോ നമ്മൾ… നമ്മുടെ കേന്ദ്രമന്ത്രി പുത്രൻ കയറിയിട്ട് പുണ്യാഹം തളിച്ചതിനെതിരെ പോലും വായ് പൊളിച്ച് ഒരക്ഷരംപോലും മിണ്ടാതിരുന്ന ആളുകളാണ്, പണ്ട് കാരണവന്മാർ ഗുരുവായൂരിൽ എന്തോ നടത്തിയെന്നും പറഞ്ഞ് ഇപ്പോൾ വാളെടുത്തിരിക്കുന്നത്. യൂത്തിലെ കിളവന്മാരുടെ പ്രശ്നം ഒതുക്കിക്കഴിഞ്ഞിട്ടുപോരെ ഗുരുവായൂർ സമരപരിപാടികൾ. ഏതായാലും ഈ സാധനം ചത്തിട്ടില്ലെന്ന് മനസ്സിലായി.
Generated from archived content: news2_june19_07.html