മന്ത്രി വക്കത്തിനെതിരെ കുഞ്ഞാലിക്കുട്ടി

മുസ്ലീംലീഗ്‌ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ പ്രവർത്തനങ്ങൾ ധനകാര്യമന്ത്രി വക്കം പുരുഷോത്തമൻ തടസ്സപ്പെടുത്തുന്നതായി മുസ്ലീംലീഗ്‌ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗം അഹമ്മദ്‌ പട്ടേലിന്‌ പരാതി നല്‌കി. വക്കത്തിന്റെ ശൈലി മാറ്റണമെന്നും, അല്ലെങ്കിൽ ലീഗ്‌ മന്ത്രിമാരെ പിൻവലിക്കുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ്‌ നല്‌കി. ജപ്പാനിൽ നടക്കുന്ന ‘എക്‌സ്‌പോ-2005’ കാണുവാൻ ഒരുമിച്ച്‌ പോകേണ്ട സംഘത്തിൽ പെട്ടവരായിരുന്നു വക്കവും കുഞ്ഞാലിക്കുട്ടിയും. എന്നാൽ വക്കത്തിനൊപ്പം യാത്ര ചെയ്യാതെ ഡൽഹിയിൽ ചെന്ന്‌ അഹമ്മദ്‌ പട്ടേലിന്‌ പരാതി കൊടുത്തശേഷമാണ്‌ കുഞ്ഞാലിക്കുട്ടി ജപ്പാനിലേയ്‌ക്ക്‌ പറന്നത്‌.

മറുപുറംഃ ഇത്രനാൾ കൂടെ കിടന്നിട്ടും വക്കത്തിന്റെ രാപ്പനി കുഞ്ഞാലിക്കുട്ടിക്ക്‌ അറിയില്ലെന്നത്‌ കഷ്‌ടമായിപ്പോയി. വക്കമെന്നാൽ ഇങ്ങനെയാ, പന്തിരാണ്ടുകൊല്ലം കുഴലിലിട്ടാലും വക്കം വളഞ്ഞേ നില്‌ക്കൂ…. അത്‌ പ്രതിപക്ഷത്തോടായാലും, സ്വന്തക്കാരോടായാലും… പിന്നെ വക്കം ലീഗിനെതിരെ എന്ന അവസ്ഥയ്‌ക്കുപിന്നിൽ ഒരു വെളളാപ്പളളി-നാരായണപണിക്കർ പാര ഉണ്ടോ എന്ന്‌ അന്വേഷിക്കുന്നതും നല്ലതാ…

Generated from archived content: news2_june18_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here