ശരത്‌ചന്ദ്ര പ്രസാദിനും രാജ്‌മോഹൻ ഉണ്ണിത്താനുമെതിരെ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മുൻപാകെ അപകീർത്തിക്കേസ് നല്‌കി. മുരളീധരൻ ഇരുവർക്കുമെതിരെ മൊഴിയും നല്‌കിയിട്ടുണ്ട്. തന്റെ ഗതി മറ്റാർക്കും ഉണ്ടാവരുത് എന്നു കരുതിയാണ് കേസ് കൊടുത്തതെന്നും ഇത് ഹൈക്കമാന്റിനെ ധിക്കരിക്കുന്നതിന് തുല്ല്യമല്ലെന്നും മുരളി വിശദീകരിച്ചു. ഓരോരുത്തർക്കുമെതിരെ 50 ലക്ഷം രൂപയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി.
മറുപുറംഃ- ഇതൊക്കെ നല്ല സമയത്ത് കോടതിയിൽ കൊടുക്കാതെ, ഉളള മാനം കിടന്നിടത്ത് ഇലക്‌ഷൻ കഴിഞ്ഞതോടെ പൂടപോലുമില്ലാത്ത അവസ്ഥയിൽ എന്തോന്ന് കേസ്, എന്തോന്ന് മാനനഷ്‌ടം. ഒന്നോർത്തോ ഉണ്ണിത്താനും ശരത്തും ഏതാണ്ട് ചന്തപ്പിളേളരുടെ ലൈനിലാ കാര്യങ്ങൾ നീക്കുന്നത്…അവർക്ക് മുന്നുംപിന്നും നോക്കാനില്ല….കോടതിയിലും നാറുന്ന ഭാണ്ഡമഴിക്കുമെന്ന് ഉണ്ണിത്താൻ ഇപ്പോഴെ പറഞ്ഞുകഴിഞ്ഞു….വെറുതെയെന്തിനാ കോടതിയേയും നാറ്റിക്കുന്നത്?
Generated from archived content: news2_june15.html