ദൗത്യസംഘത്തിന്‌ എല്ലാ സഹായവും നൽകും ഃ മന്ത്രി രാജേന്ദ്രൻ

മൂന്നാറിൽ അനധികൃത കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ദൗത്യസംഘത്തിന്‌ ആവശ്യമായ എല്ലാ സഹായവും റവന്യൂവകുപ്പ്‌ നൽകുമെന്ന്‌ മന്ത്രി. കെ.പി. രാജേന്ദ്രൻ പറഞ്ഞു. കൂടുതൽ സർവ്വേയർമാരേയും റവന്യൂ ജീവനക്കാരേയും മൂന്നാറിലേക്കയക്കും. കാര്യങ്ങൾ വിലയിരുത്താൻ മൂന്നുദിവസം താൻ മൂന്നാറിൽ ക്യാമ്പ്‌ ചെയ്യുമെന്നും മന്ത്രി രാജേന്ദ്രൻ പറഞ്ഞു.

മറുപുറം ഃ അങ്ങോട്ടയക്കുന്ന സർവ്വേയർമാരും റവന്യൂ ജീവനക്കാരും നമ്മുടെ പട്ടയം നൽകിയ രവീന്ദ്രൻ തഹസീൽദാറിനെപ്പോലെ തന്നെ ആയിരിക്കുമല്ലോ. പിന്നെ ദൗത്യസംഘത്തിന്‌ അഞ്ചുനേരം ഭക്ഷണം, അതും മട്ടനും ചിക്കനും നല്ല നെയ്‌മീനുമൊക്കെ ചേർത്ത്‌ കൊടുക്കണം. ഉറങ്ങാൻ സപ്രമഞ്ചകട്ടിലും ആകാം… അവരെകൊണ്ട്‌ ഇനി ദേഹം അനങ്ങിക്കരുത്‌. അവർ ദേഹം അനക്കിയാൽ നഷ്ടം ഈ രാഷ്ര്ടത്തിനാണ്‌. അതുകൊണ്ട്‌ നാം പറയുന്നത്‌ പൊളിക്കാൻ വേണ്ടി രേഖകളിൽ ഒപ്പിടാൻ മാത്രം അവരുടെ കൈ പൊന്തിയാൽ മതി. സന്തോഷമായി മന്ത്രീ…. ഒരിക്കലും രവീന്ദ്രൻ പട്ടയം ഒരു ബൂമാറാംഗ്‌ ആകരുതല്ലോ…

Generated from archived content: news2_june14_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here