നാലാംഗ്രൂപ്പിൽ പ്രശ്‌നംഃ സുധാകരനെതിരെ നടപടി പ്രതീക്ഷിക്കാം

കേരളത്തിലെ ഭരണമാറ്റത്തെക്കുറിച്ചുളള വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ കോൺഗ്രസ്‌ നാലാം ഗ്രൂപ്പിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു. നേതൃമാറ്റം വേണമെന്ന്‌ ശക്തമായി ആവശ്യപ്പെട്ട നാലാം ഗ്രൂപ്പ്‌ നേതാവ്‌ മന്ത്രി കെ.സുധാകരൻ പെട്ടെന്ന്‌ തന്റെ നിലപാട്‌ മാറ്റിയതാണ്‌ പുതിയ പ്രശ്‌നത്തിനു തുടക്കമായത്‌. സുധാകരനെതിരെ അജയ്‌തറയിൽ നടത്താനിരുന്ന പത്രസമ്മേളനം ഗ്രൂപ്പിന്റെ മുതിർന്ന നേതാവ്‌ വയലാർ രവിയുടെ ആവശ്യപ്രകാരം മാറ്റിവയ്‌ക്കുകയായിരുന്നു. സുധാകരന്റെ നിലപാട്‌ ഗ്രൂപ്പിന്റെ നിലപാടല്ലെന്ന്‌ ഗ്രൂപ്പ്‌ നേതാക്കൾ പ്രസ്താവിച്ചു.

മറുപുറംഃ- ഇതെന്താ മുരളീധരനും സുധാകരനും ഒരേ തൂവൽപ്പക്ഷികളെപ്പോലെ…? അച്ഛനോടൊപ്പം പുതിയ പാർട്ടിയുണ്ടാക്കാൻ പുലിപോലെ വിറകൊണ്ടുവന്ന മുരളീധരൻ അവസാന നിമിഷമല്ലേ എലിപോലെ മാളത്തിലൊളിച്ചത്‌… ദേ….ഇവിടെയിപ്പോ സുധാകരനും എലിയായി….ഇതൊന്നും മനഃപ്പൂർവ്വമായിരിക്കില്ല. നല്ലതരം കാസറ്റോ, ബക്കറ്റ്‌ വെളളമോ ആന്റണിക്കൂട്ടരുടെ പക്കൽ കാണുമായിരിക്കും….അന്തർ സംസ്ഥാനയാത്രകൾ നടത്തുന്ന ആളല്ലേ സുധാകരൻ…..

Generated from archived content: news2_june12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here