കോഴിക്കോട് എം.പിയും, കെ.പി.സി.സി. പ്രസിഡന്റുമായ കെ. മുരളീധരനെ ആക്രമിച്ച ബി.ജെ.പി. ക്കെതിരെ വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി എ.കെ.ആന്റണി നിയമസഭയിൽ അറിയിച്ചു.
മാറാട് സമാധാനം പുനഃസ്ഥാപിക്കാൻ ധീരമായി നിലപാടെടുത്ത മുരളീധരനെ ബി.ജെ.പി. അനുകൂലികൾ വധിക്കുവാൻ ശ്രമിക്കുകയായിരുന്നുവെന്ന് നിയമസഭയിൽ ശൂന്യവേളയിൽ പി.പി. ജോർജ്ജ് പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റിനെപോലെ ഉന്നതനായ രാഷ്‌ട്രീയ നേതാവിനെപോലും ആക്രമിക്കാൻ മുന്നോട്ടുവന്ന അണികളെ ബി.ജെ.പി. നേതൃത്വം നിയന്ത്രിക്കണമെന്ന് മന്ത്രി ശങ്കരൻ ആവശ്യപ്പെട്ടു. നേതാക്കൻമാരെ തൊട്ടുകളിക്കാൻ ആരേയും അനുവദിക്കരുതെന്ന് സ്പീക്കർ പുരുഷോത്തമൻ പറഞ്ഞു.
മറുപുറംഃ- നേതാക്കന്മാരെ ആരും തൊട്ടുകളിക്കാൻ പാടില്ല എന്നപോലെ നേതാക്കന്മാരുടെ നേതാവായ സ്പീക്കറേയും ഒരു നേതാവും തൊട്ടുകളിക്കാൻ പാടില്ല. ഇത് വരികൾക്കിടയിലൂടെ വായിക്കണം മുരളീധരാ. സ്പീക്കർ ചിലപ്പോൾ ഗ്രൂപ്പുകളിയും കളിച്ചേക്കാം… ഏത്….
Generated from archived content: news2_june1.html