എ.കെ.ജിയും ഇ.എം.എസ്സുമടക്കം പാവപ്പെട്ടവർക്കുവേണ്ടി പടുത്തുയർത്തിയ സി.പി.എമ്മിനെ ഇന്ന് പിണറായി വിജയൻ സമ്പന്നരുടെ പാർട്ടിയാക്കി മാറ്റിയിരിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ ആസ്തിയുളള സി.പി.എം പാവപ്പെട്ടവന്റെ പക്ഷം പിടിക്കുന്നില്ല.
കെ.കരുണാകരനും മുരളീധരനും ഒഴിച്ച് ഏത് നേതാവ് തിരിച്ചുവന്നാലും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുമെന്നും രമേശ് വ്യക്തമാക്കി.
മറുപുറംഃ ഓ… പിന്നെ ഇന്ന് ഇ.എം.എസ് ജീവിച്ചിരുന്നെങ്കിൽ പ്രസിഡന്റുസ്ഥാനം രാജിവച്ച് ചെന്നിത്തല സി.പി.എം ബ്രാഞ്ചിൽ അംഗമായി ചുവന്ന പോസ്‌റ്ററൊട്ടിച്ച് പാവപ്പെട്ടവരെ സഹായിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചേനെ…. ഇ.എം.എസ് ജീവിച്ചിരുന്നപ്പോഴും ഈ മഹാൻ യൂത്ത് കോൺഗ്രസിന്റെ നേതാവായിരുന്നു എന്ന് മറക്കരുത്… പിണറായിയെ തല്ലാൻ നല്ല വടികൾ വേറെയുണ്ടല്ലോ… പിന്നെന്തിന് മലർന്നു കിടന്നു തുപ്പണം. കെ.പി.സി.സി പ്രസിഡന്റ് മണ്ടനാകരുതെന്ന് കേരളീയർക്ക് ആഗ്രഹമുണ്ട് ചെന്നിത്തലേ….
Generated from archived content: news2_july9_05.html