മാനനഷ്‌ടത്തിന്‌ കേസു കൊടുക്കുംഃ തോമസ്‌ ഐസക്ക്‌

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട മാരാരിക്കുളത്തെ വികസന പദ്ധതിയുടെ പേരിൽ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയും സി.ഐ.എ. ചാരൻ എന്നു വിളിക്കുകയും ചെയ്തവർക്കെതിരെ മാനനഷ്‌ടത്തിന്‌ കേസു കൊടുക്കുമെന്ന്‌ തോമസ്‌ ഐസക്ക്‌ പറഞ്ഞു.

നഷ്‌ടപരിഹാരമായി ലഭിക്കുന്ന തുക കുടുംബശ്രീ, അയൽക്കൂട്ടം വികസനപദ്ധതികൾക്കായി ചിലവഴിക്കുമെന്ന്‌ തോമസ്‌ ഐസക്ക്‌ പറഞ്ഞു. തനിക്കെതിരായുളള ആരോപണങ്ങൾ രാഷ്‌ട്രീയ പ്രേരിതവും അടിസ്ഥാനമില്ലാത്തതുമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

മറുപുറംഃ- ചാരപ്പണി അത്ര മോശമല്ല ഐസക്കേ, ജെയിംസ്‌ ബോണ്ട്‌ 007 വരെ ചാരപ്പണി നടത്തുന്നു…. പിന്നെന്താ. പണ്ട്‌ നമ്മള്‌ കമ്യൂണിസ്‌റ്റുകാർക്ക്‌ എതിർക്കുന്നവരെല്ലാം സി.ഐ.ഐ. ചാരന്മാരായിരുന്നു. ഇന്ന്‌ നമ്മുടെ കൂട്ടത്തിലും ഇത്തരം ആളുകൾ ഉണ്ടെന്നു പറയാൻ പറ്റിയല്ലോ. വിദേശ കുത്തകകളെ ബഹിഷ്‌ക്കരിക്കാൻ മുണ്ടും തലയിൽകെട്ടി പടയ്‌ക്കിറങ്ങിയ ഡി.വൈ.എഫ്‌.ഐക്കാരോട്‌ നാട്ടില്‌ വല്ല പൂക്കളമത്സരമോ ചവിട്ടുനാടകമോ നടത്താൻ പറഞ്ഞ നേതൃത്വമല്ലേ നമ്മുടെ പാർട്ടിക്കുളളത്‌. അപ്പോ ഈ ചാരന്മാർ തലപ്പത്തുതന്നെയുണ്ട്‌. ഐസക്കിന്റെ ഗവേഷണം ആ രീതിയിൽ പോയാൽ വിദേശസഹായം ഇനിയും കിട്ടും. ഇനി ഇതുവരെ കിട്ടിയില്ലെങ്കിൽതന്നെ നല്ലപോലെ കിട്ടുവാനുളള സാധ്യത കാണുന്നുണ്ട്‌. വിപ്ലവചിന്തകൾ ഫ്യൂസായ കാലമല്ലേ.

Generated from archived content: news2_july9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here