കൊതുകുകൾ പെരുകുന്നു; പനി പരക്കുന്നു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ എൻഡമോളജി സംഘം നടത്തിയ പഠനങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ്‌ വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ വൻതോതിൽ പകരുന്നതായി കണ്ടെത്തി. അപകടപരിധിയിലും അഞ്ചിരട്ടി കൂടുതലാണ്‌ കൊതുകുകളുടെ അളവ്‌. വീടുകൾതോറുമുളള സർവേകളിൽ നിന്നാണ്‌ ഇത്‌ വ്യക്തമായിരിക്കുന്നത്‌. കൊതുകുകളെ നശിപ്പിക്കാൻ പൊതുജനങ്ങളുടെ സഹകരണം വേണ്ടിവരുമെന്നും വിദഗ്‌ദ്ധസംഘം അഭിപ്രായപ്പെട്ടു.

മറുപുറംഃ- കൊതുകുകളും ഭൂമിയുടെ അവകാശികളാണേ…. മേനകാഗാന്ധിയും സുഗതകുമാരിയും കൊതുകു നിവാരണം എന്നു കേൾക്കണ്ട. പട്ടികളെ കൊല്ലുവാൻ പാടില്ലെന്ന നിയമം കാരണം രാത്രി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്‌. മേനകാഗാന്ധിക്കും മറ്റും കാറും മറ്റു പത്രാസും ഉളളതുകാരണം പട്ടിയെ പേടിക്കണ്ട…. പക്ഷെ കൊതുകുകൾ സ്വഭാവം മാറ്റിയ കാരണം ഏതു കൊതുകുതിരി കത്തിച്ചാലും അവർ കയറേണ്ടിടത്ത്‌ കയറും. അതുകൊണ്ട്‌ ഈ അമ്മമാരൊന്നും കൊതുകുനശീകരണത്തിനെതിരെ വാളെടുക്കില്ല എന്നു പ്രതീക്ഷിക്കാം.

Generated from archived content: news2_july8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English