മുരളിക്ക്‌ കോടതിഫീ യൂത്ത്‌ കോൺഗ്രസ്‌ വക

രാജ്‌മോഹൻ ഉണ്ണിത്താനും ശരത്‌ചന്ദ്രപ്രസാദിനുമെതിരെ മുരളീധരൻ നല്‌കിയ 50 ലക്ഷം രൂപ വീതമുളള മാനനഷ്‌ടക്കേസിൽ കോടതിയിൽ കെട്ടിവെയ്‌ക്കേണ്ട 10 ലക്ഷം രൂപ യൂത്ത്‌ കോൺഗ്രസ്‌ ശേഖരിച്ചു നല്‌കുമെന്ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം.എസ്‌. അനിൽകുമാർ അറിയിച്ചു. രാഷ്‌ട്രീയരംഗത്തെ വൃത്തികെട്ട ആരോപണങ്ങൾക്ക്‌ അന്ത്യം കുറിക്കുവാൻ ഈ മാനനഷ്‌ടക്കേസിന്‌ കഴിയുമെന്നും യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

മറുപുറംഃ- പത്തുലക്ഷം കോടതിഫീ കിട്ടുമെന്ന അഹങ്കാരത്താൽ ഇനിയും മാനനഷ്‌ടത്തിന്‌ കേസു കൊടുക്കല്ലേ…. ഉണ്ണിത്താനും ശരത്തും മാത്രമല്ല മറ്റുചില വമ്പന്മാരും ചില കാസറ്റുകളുമായി മുരുളിക്ക്‌ വാരിക്കുഴി തോണ്ടിയിരിപ്പുണ്ട്‌….കോടതിഫീയായി പത്തുലക്ഷം യൂത്ത്‌ കോൺഗ്രസുകാർ കൊടുക്കുന്നത്‌ നല്ലതുതന്നെ. കേസു കഴിയുമ്പോൾ രാഷ്‌ട്രീയ പെൻഷനും മുരളിക്ക്‌ ചിലപ്പോൾ നല്‌കേണ്ടിവരുമെന്ന്‌ ഓർമ്മിച്ചാൽ നന്ന്‌…. അല്ലെങ്കിൽ ഗൾഫിൽ പോകാനുളള വിസയും വിമാനക്കൂലിയും ഒപ്പിച്ചെടുത്താലും മതിയാകും.

Generated from archived content: news2_july7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here