ലിസിനെതിരെയുള്ള കേസൊതുക്കാൻ ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജർ കെ. വേണുഗോപാലിന് ഒരുകോടി രൂപ നൽകിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ഇക്കാര്യത്തിനായി ഇതുവരെ ആർക്കും ഒരു തുകയും നൽകിയിട്ടില്ലെന്നും ലിസ് ചെയർമാൻ പി.വി. ചാക്കോ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ആർക്കെതിരെയും ഒരു പരാതിയും താൻ കൊടുത്തിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.
മറുപുറം ഃ ‘ഒടുവിൽ കുമാരൻ ഊളയായി’ എന്നൊരു നാട്ടുവർത്താനം പോലെയായി കാര്യം. ഇപ്പോൾ ആർക്കും പരാതിയുമില്ല, പഞ്ഞം പറഞ്ഞ് കരച്ചിലുമില്ല. പാവം പാലൊളി ഇന്നലെ ദില്ലിയിൽ ഇരുന്നു പറഞ്ഞത് കേട്ടിട്ടാണ് സങ്കടം. എരിവു കൂട്ടിക്കൂട്ടി ഒടുവിൽ ലോട്ടറി മാർട്ടിനിൽ നിന്നും കാശുവാങ്ങിയത് വരെ വേണുഗോപാലാണെന്ന് പറഞ്ഞുകളഞ്ഞില്ലേ പാവത്താൻ. അങ്ങിനെ പാലൊളിയെപ്പോലെ, വേണുഗോപാലിനെ പുറത്താക്കി ദേശാഭിമാനിയും മറ്റും ചാണകം തളിച്ച് ശുദ്ധമാക്കിയെടുക്കുമെന്ന് കരുതിയ നമ്മളും ഊളന്മാരായി. കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കുന്നവർ മണ്ടന്മാർ… പക്ഷെ ചിലർ കാളയെ പ്രസവിപ്പിക്കുകയും കയറെടുക്കുകയും ചെയ്യും… അതാണ് ലിസിന്റെ കുമ്പസാരം.
Generated from archived content: news2_july6_07.html
Click this button or press Ctrl+G to toggle between Malayalam and English