ഉമ്മൻചാണ്ടിയുടെ ദുർഭരണത്തിൽ പൊറുതിമുട്ടിയാണ് നിയമസഭാംഗത്വം ഒഴിഞ്ഞതെന്ന് രാജിവച്ച നാഷണൽ കോൺഗ്രസ് അനുഭാവികളായ എം.എൽ.എമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ സർക്കാരിന് എതിരാണെന്നും അതിനാൽ ഉമ്മൻചാണ്ടി രാജിവച്ച് ജനവിധി നേടണമെന്നും ഇവർ ആവശ്യപ്പെട്ടു. കരുണാകരൻ ഉളളിടത്താണ് യഥാർത്ഥ കോൺഗ്രസെന്നും ഇവർ പറഞ്ഞു.
മറുപുറംഃ മുരളീധരന്റെ നിറുത്തിപൊരിച്ചിലിൽ പൊറുതിമുട്ടിയാണോ രാജി എന്നും സംശയിക്കാം…ഇനിയൊരു എം.എൽ.എ കസേരയ്‌ക്ക് എന്തുമാത്രം ബുദ്ധിമുട്ടണം…. നായയെപ്പോലെ ചിലപ്പോൾ കുരയ്‌ക്കണം, വാലാട്ടണം, കാലുനക്കണം…. ഈശ്വരാ കാരണവരെയും മകനേയും ഉളള് തുറന്ന് പ്രാകികൊണ്ടാകണം രാജിയുമായി സ്പീക്കറുടെ മുന്നിലെത്തിയത്. ഈ പാപമൊക്കെ എവിടെ കൊണ്ടുപോയി കളയും കരുണാകർജീ….
Generated from archived content: news2_july6_05.html
Click this button or press Ctrl+G to toggle between Malayalam and English