ട്രെയിനുകളിൽ മൺകപ്പുകളിൽ ചായ വിതരണം ചെയ്യണമെന്ന കേന്ദ്ര റയിൽവേ മന്ത്രി ലാലുപ്രസാദ് യാദവിന്റെ ഉത്തരവിനോട് യാത്രക്കാർക്ക് യോജിക്കാനാവുന്നില്ല. മൺകപ്പിലാണെങ്കിൽ ചായ വേണ്ട എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇപ്പോഴുളള കടലാസു കപ്പുതന്നെയാണ് യാത്രക്കാർക്ക് പ്രിയങ്കരം.
മറുപുറംഃ- ലാലു എന്നും ഒരു ‘കന്നുകാലി’ ലൈനിലാ….ഇപ്പോ മൺകപ്പിൽ ചായ എന്നല്ലേ വാശി പിടിച്ചുളളൂ…നാളെ ഓരോ ട്രെയിനിലും രണ്ട് പശുവിനെയോ എരുമയെയോ വീതം വളർത്തണമെന്നും അതിന്റെ പാൽകൊണ്ടു വേണം ചായയുണ്ടാക്കാനെന്നും ഈ കർഷകമഹാൻ പറയുമായിരിക്കും. നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിലും, ചെറുതായൊന്നു അനങ്ങുകയെങ്കിലും വേണ്ടെ?… ഒടുവിൽ ബുളളറ്റ് ട്രെയിനു പകരം കാളവലിക്കുന്ന ട്രെയിൻ വരുമായിരിക്കും.
Generated from archived content: news2_july5.html
Click this button or press Ctrl+G to toggle between Malayalam and English