ആന്റണിയും രവിയും കേരളത്തെ മറന്നു ഃ വെളിയം ഭാർഗവൻ

ആന്റണിയും വയലാർ രവിയും കേന്ദ്രത്തിലെ മന്ത്രിക്കസേര കണ്ടപ്പോൾ കേരളത്തെ

മറന്നുവെന്ന്‌ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ കുറ്റപ്പെടുത്തി.

കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾക്ക്‌ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ആന്റണിയും

വയലാർ രവിക്കും ആകുന്നില്ല. കേരളത്തിന്‌ പ്രത്യേക റെയിൽവേ സോൺ

അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരളാ കോൺഗ്രസ്‌ (ജെ) സംഘടിപ്പിച്ച റെയിൽവേ സമരം

തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു വെളിയം.

മറുപുറം

അല്ലേലും കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട

എന്നൊരു ചൊല്ല്‌ പണ്ടേ ഉണ്ടല്ലോ. മൂന്നാറിൽ പാർട്ടി ആപ്പീസിനു മുകളിൽ റിസോർട്ട്‌

പണിതപ്പം ആദർശം വേണ്ട എന്ന്‌ നമുക്കും തോന്നിയില്ലേ. ചക്കരക്കുടത്തിൽ കയ്യിട്ടാൽ

നക്കാതിരിക്കാൻ പറ്റില്ലെന്ന്‌ മൂന്നാർ നമ്മെ പഠിപ്പിച്ചല്ലോ. ആന്റണിയെയും രവിയേയും

പ്രാകിയിട്ട്‌ കാര്യമില്ല സഖാവേ, മൂന്നാറിലെ ദൗത്യസംഘത്തെ ഓടിച്ചതുപോലെ കേന്ദ്രത്തിൽ ചെന്ന്‌ ഡപ്പാംകുത്ത്‌ നടത്താൻ പറ്റില്ലല്ലോ… കേരളത്തിൽ എം.പിമാർ വെറും ഇരുപതിലൊതുങ്ങും പക്ഷെ തമിഴന്മാരുടെ കാര്യത്തിൽ നമ്മൾ എണ്ണാൻ കൂടുതൽ പഠിക്കണം.

Generated from archived content: news2_july31_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here