വെടിവെയ്പിനുളള സാഹചര്യം സൃഷ്ടിച്ച്, സർക്കാരിനെക്കൊണ്ട് ചോരപ്പുഴ ഒഴുക്കാനാണ് സി.പി.എം ശ്രമമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി കുറ്റപ്പെടുത്തി. പോലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിക്കുന്നതുവരെയായിരിക്കുന്നു കാര്യങ്ങൾ. ഇവിടെ നിയമവും പോലീസും വേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളുടെ ജീവനിട്ട് സി.പി.എം പന്താടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മറുപുറംഃ- എന്നാലും പ്രിയ മുഖ്യമന്ത്രി, ഇത്രയും ‘നല്ല’ ആഭ്യന്തരവകുപ്പ് ഇവിടെയുണ്ടായിരിക്കെയാണല്ലോ സി.പി.എം ഈ തല്ലിപ്പൊളി നടത്തുന്നത്. അടിക്ക് സമം അടിയും, വെടിക്ക് സമം വെടിയും തന്നെ, അതുപോലെ ആഭ്യന്തരവകുപ്പിനും ഇത്തിരി ബലം വേണം, അല്ലാതെ എന്തു ചോദിച്ചാലും കൈമലർത്തി മേലോട്ട് നോക്കിയിട്ട് കാര്യമില്ല.
Generated from archived content: news2_july31.html