കോൺഗ്രസ് എസ്സിന് പ്രസക്തിയില്ലെന്ന് പ്രഖ്യാപിച്ചു പാർട്ടിവിട്ട് കോൺഗ്രസ് (ഐ)ലേക്ക് ചേക്കേറാൻ പോകുന്ന വി.സി.കബീറിന്റെ നിലപാട് പാർട്ടിയോടും ഇടതുമുന്നണിയോടും കാണിക്കുന്ന വിശ്വാസവഞ്ചനയാണെന്ന് കോൺഗ്രസ്-എസ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി.
മറുപുറംഃ മുങ്ങിത്തകരാൻ പോകുന്ന കപ്പലിനൊപ്പം മരിക്കാൻ തയ്യാറാകുന്ന പഴയ ഇംഗ്ലീഷ് സിനിമയിലെ കപ്പിത്താനെപ്പോലെയൊന്നുമല്ല കബീർസാർ. സംഗതി പോക്കാണെന്നു മനസ്സിലായാൽ ആദ്യം കിട്ടുന്ന കൊച്ചുവഞ്ചിയിൽ കയറി രക്ഷപ്പെടുന്നവരാണ് ഇവിടെ കൂടുതൽ. കോൺഗ്രസ് എസ് എന്നാൽ കണിയാനെ വച്ചു കണ്ടുപിടിക്കേണ്ട സാധനമായതിനാൽ കബീറിനെ കുറ്റപ്പെടുത്തുന്നതെന്തിന്. എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ പാവം…
Generated from archived content: news2_july30_05.html