കേരളത്തിൽ വൻ കളവുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്തെ നടുക്കുന്ന കവർച്ചകളുടേയും കൊലപാതകങ്ങളുടേയും വാർത്തകളാണ് നിറഞ്ഞു നില്‌ക്കുന്നത്. പറവൂരിൽ ബാങ്കിൽ നിന്നും ട്രഷറിയിലെ പെൻഷൻ വിതരണത്തിനായി വാങ്ങി പുറത്തുവന്ന ട്രഷറി ജീവനക്കാരനിൽനിന്നും എട്ടുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമമുണ്ടായി.. ശ്രമം പരാജയപ്പെട്ടപ്പോൾ ആക്രമികൾ ആകാശത്തേയ്‌ക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് രക്ഷപ്പെട്ടു.
കൊച്ചി നഗരത്തിൽ കളവുകളുടെ ഒരു പരമ്പര തന്നെയാണ് നടക്കുന്നത്. കേന്ദ്രമന്ത്രി സെയ്‌ദിന്റെ മകളുടെ വീട്ടിൽ കളളൻ കയറിയതും വാർത്തയായിട്ടുണ്ട്. എന്നിട്ടും പ്രതികളെ പിടിക്കാൻ പോലീസിന് കഴിയുന്നില്ല.
മറുപുറംഃ- പതിറ്റാണ്ടുകൾ കഴിഞ്ഞ് പാഠപുസ്‌തകങ്ങളിൽ “2003-04 കാലഘട്ടത്തെയാണ് കേരളത്തിൽ കളളന്മാരുടെ സുവർണകാലം എന്നറിയപ്പെട്ടിരുന്നത്” എന്നൊക്കെ വരുമായിരിക്കും…. ഈ രീതിയിൽ പോയാൽ എന്റെ മകനെ നല്ലൊരു കളളനും കൊളളക്കാരനുമാക്കി വളർത്തണേയെന്ന് പ്രാർത്ഥിക്കുന്ന തന്തതളളമാർ നാടുമുഴുവൻ നിറയും….ഇനി കളളന്മാർക്കും ഒരു യൂണിയനുണ്ടാക്കാം. പകൽ അറസ്‌റ്റു ചെയ്യരുത്…ജയിലിലടച്ചാലും കളവ് സാധകം ചെയ്യാനുളള സമയം കൊടുക്കണം. കളവിനിടയിൽ കൊലപാതകം നടന്നാൽ അത് സെൽഫ് ഡിഫൻസാക്കി മാറ്റണം എന്നുളള നിയമമൊക്കെ നടപ്പിൽ വരുത്താൻ ആവശ്യപ്പെടാം…
പറഞ്ഞിട്ടു കാര്യമില്ല. രാഷ്‌ട്രീയ പ്രവർത്തകരുടെ മുണ്ടൂരി അടിച്ചിട്ടും വലിയ ബലം പിടിക്കുന്ന പോലീസല്ല നമ്മുടേത്….കളളന്മാരോടും ഈ നയമെങ്കിൽ ഗോഡ്‌സ് ഓൺ കൺട്രി എന്നത് കളളൻസ് ഓൺ കൺട്രിയായി മാറ്റാം..
Generated from archived content: news2_july3.html