കോൺഗ്രസിന്റെ ശക്തിക്ഷയത്തിന് കാരണമെന്തെന്ന് പാർട്ടി പ്രവർത്തകർ ആത്മപരിശോധന നടത്തണം എന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഗ്രൂപ്പുവഴക്കിന് താനടക്കം എല്ലാവരും ഉണ്ടായിരുന്നെന്നും, ഗ്രൂപ്പിസം അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൽ വ്യക്തമാക്കിയെന്നും ഇനി ഗ്രൂപ്പില്ലാതെ മുന്നേറണമെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിൽ നല്‌കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മറുപുറംഃ ഗ്രൂപ്പുകൾ തീമഴയിലും പ്രളയത്തിലും ഒടുങ്ങട്ടെ….വീണ്ടും വെയിൽ തെളിയട്ടെ…..ഇനി പങ്കുവയ്‌ക്കലുകൾ ജാതിതിരിച്ചു മതി…. നേതാക്കന്മാർ സമുദായ ലീഡർമാരെ അവരുടെ അരമനയിൽ ചെന്നുകാണട്ടെ… എത്ര മനോഹരമായിരിക്കും ജാതിരാഷ്‌ട്രീയ കേരളം…. നമ്മുടെ നോമിനേഷൻ വന്നത് ഈ വഴിക്കുതന്നെയല്ലോ….
Generated from archived content: news2_july2_05.html