ലാവ്‌ലിൻ അഴിമതി പ്രശ്‌നത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായം പറയണമെന്നാവശ്യപ്പെട്ട് പ്രകാശ് കാരാട്ടിന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്ന കത്ത് നല്‌കി. ലാവ്‌ലിൻ വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പാണെന്നും ചെന്നിത്തല പറഞ്ഞു. പാമോയിൽ കേസടക്കം പലതും പുറത്തുകൊണ്ടുവന്ന വി.എസ്. മാതൃകാപുരുഷനാണെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
മറുപുറംഃ ഉഷാറായി കാര്യങ്ങൾ, ഇനി ലാവ്‌ലിൻ കേസിൽ അഭിപ്രായം പറയണമെന്നും പറഞ്ഞ് ജി.കാർത്തികേയൻ ഒരു തുറന്ന ലൗലെറ്റർ കൊടുക്ക്.
എന്തിനാ ചെന്നിത്തലേ ട്രെയിന് തലവെയ്‌ക്കുന്നത്. സി.പി.എമ്മുകാർ അവരുടെ കാര്യം നോക്കി പരസ്പരം തല്ലുപിടിക്കുന്നുണ്ട്. പണ്ട് ആളുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ കൊതിച്ച കുറുക്കനാകല്ലേ…. പിന്നെ മാതൃകാപുരുഷനായ വി.എസ്സിന്റെ ഒരു മുഴുനീള ചിത്രം കോപ്പിയെടുത്ത് സോണിയാമാഡത്തിന്റെ ചിത്രത്തോടൊപ്പം വച്ച് ഒരു ശത്രുസംഹാര ഹോമം നടത്ത്.
ഒരു കാര്യം മനസ്സിലായി കെ.പി.സി.സി പ്രസിഡന്റുകസേരയിൽ ഇരുന്നാൽ ചെന്നിത്തലയുടെയും പിരി ലേശം ലൂസാകും.
Generated from archived content: news2_july29_05.html