എൻ.എസ്‌.എസ്‌ – എസ്‌.എൻ.ഡി.പി. യോജിപ്പ്‌; ഇടനിലക്കാർ വേണ്ട ഃ നാരായണപ്പണിക്കർ

എൻ.എസ്‌.എസും എസ്‌.എൻ.ഡി.പിയും യോജിച്ച്‌ പ്രവർത്തിക്കുന്നതിന്‌ ഒരു രാഷ്‌ട്രീയ പാർട്ടികളുടെയോ ഇടനിലക്കാരുടെയോ സഹായം ആവശ്യമില്ലെന്ന്‌ എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ.നാരായണപ്പണിക്കർ പറഞ്ഞു.

ഭൂരിപക്ഷ സമുദായ കൂട്ടായ്‌മ എന്ന ലക്ഷ്യമാണ്‌ എൻ.എസ്‌.എസ്സിന്‌ അല്ലാതെ ഹിന്ദു ഐക്യമല്ല. ഈ രീതിയിൽ എസ്‌.എൻ.ഡി.പിയുമായി യോജിച്ചു പ്രവർത്തിക്കാൻ തയ്യാറാണ്‌. പണിക്കർ വ്യക്തമാക്കി.

സംവരണം ഒഴിച്ചുളള വിഷയങ്ങളിൽ യോജിച്ച്‌ പ്രവർത്തിക്കാമെന്ന്‌ ഇരുസമുദായ നേതാക്കളും പ്രസ്താവന നടത്തിയിരുന്നു.

മറുപുറംഃ- ഒക്കെ മനസ്സിലായി പണിക്കരേ, ഭൂരിപക്ഷ സമുദായ കൂട്ടായ്‌മ എന്നത്‌ എന്താണെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. ഇതൊക്കെ ഒരു അടവുതന്ത്രമല്ലേ… ഭൂരിപക്ഷ സമുദായ ഐക്യവും ഹിന്ദുഐക്യവും ഏതാണ്ടൊന്നു തന്നെ…. പിന്നെ പറയുമ്പോൾ അൽപം സുഖിപ്പിച്ചു പറയണമല്ലോ… തൊട്ടുകാണിക്കുന്നതിനുപകരം തുപ്പിക്കാണിക്കുംപോലെ…. ഈ നീർച്ചാല്‌ മാറി ഒഴുകി എവിടെ പതിക്കുമെന്ന്‌ ഇച്ചിരി ബോധമുളളവനൊക്കെ മനസ്സിലാകും പണിക്കരേ….

Generated from archived content: news2_july29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here