രാഷ്‌ട്രീയ ശക്തിയാവാതെ ഈഴവർ രക്ഷപ്പെടില്ലഃ വെളളാപ്പിളളി

എസ്‌.എൻ.ഡി.പി. ഒരു രാഷ്‌ട്രീയകക്ഷിയാവാതെ ഈഴവർ രക്ഷപ്പെടില്ലെന്ന്‌ വെളളാപ്പിളളി നടേശൻ. എസ്‌.എൻ.ഡി.പി.യുടെ പ്രവർത്തനം 100 വർഷം പൂർത്തിയാവുമ്പോൾ ജനസംഖ്യയുടെ മൂന്നിലൊന്ന്‌ വരുന്ന ഈഴവർ എന്ത്‌ നേടിയെന്ന്‌ സ്വയം വിലയിരുത്തണമെന്നും വെളളാപ്പിളളി പറഞ്ഞു. ചെങ്ങമനാട്‌ എസ്‌.എൻ.ഡി.പി. യൂണിറ്റ്‌ കുടുംബസംഗമം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വെളളാപ്പിളളി.

മറുപുറംഃ- എസ്‌.എൻ.ഡി.പി. ജനറൽ സെക്രട്ടറി ആയതിന്‌ ശേഷം വെളളാപ്പിളളി എന്തൊക്കെ നേടിയെന്ന്‌ സ്വയം വിലയിരുത്തിയാൽ അതിലും നന്ന്‌. വെളളാപ്പിളളി ഗുരുവേ, നിങ്ങൾ ജാതിക്കളിയോ രാഷ്‌ട്രീയക്കളിയോ എന്ത്‌ വേണമെങ്കിലും നടത്തിക്കൊളളൂ.. ഒരപേക്ഷ മാത്രമേ ഉളളൂ. കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനായ ശ്രീ നാരായണഗുരുദേവനെ കേരളത്തിലെ സാംസ്‌കാരിക ജനതയ്‌ക്ക്‌ വിട്ടു തന്നേക്കൂ… താങ്കളുടെ എസ്‌.എൻ.ഡി.പി.യുടെ ചില്ലു കൂട്ടിലിരിക്കുന്ന ഗുരുദേവൻ മുളകുപുക കേറ്റിയ മാളത്തിലിരിക്കുന്ന എലിയെപ്പോലെയാണ്‌. ആ ആത്മാവിന്‌ അല്പമെങ്കിലും ശാന്തി കൊടുക്കൂ അഭിനവ ഗുരുദേവാ…

Generated from archived content: news2_july28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here