മന്ത്രിമാർ ആത്മഹത്യചെയ്‌ത രജനിയുടെ വീട് സന്ദർശിക്കാത്തത് കുറ്റബോധം കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. വെളളറയിലെ രജനിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. മന്ത്രി കുട്ടപ്പനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
മറുപുറംഃ- കുറ്റബോധം കൊണ്ടൊന്നുമല്ല സഖാവേ, നമ്മുടെ കുട്ടിസഖാക്കന്മാരുടെ ലീലാവിലാസങ്ങൾ മുറുകിനില്‌ക്കുന്ന ഈ സമയത്ത് രജനിയുടെ വീട്ടിലല്ല ആ പഞ്ചായത്തിൽ ചെന്നാൽ പോലും മന്ത്രിമാരുടെ കാര്യം ബസ്സു കയറിയ തവളയെപ്പോലെയാകും….മന്ത്രി സൂപ്പി ഡൽഹിയിൽനിന്നും വിമാനത്തിൽ വന്നിറങ്ങിയപ്പോഴേക്കും ചിലർ അദ്ദേഹത്തെ സൂപ്പാക്കാൻ നോക്കിയില്ലേ….ഇനി മന്ത്രിമാരെ തല്ലിച്ചതച്ച പാവം കൂടി എന്തിനാ വി.എസ്സേ ഈ വയസുകാലത്ത് തലയിലേറ്റുന്നത്.
Generated from archived content: news2_july26.html