അയ്യപ്പൻ കണക്കുതീർക്കുംഃ കണ്‌ഠരര്‌ മോഹനര്‌

തന്നെ അനാശാസ്യക്കേസിലേക്ക്‌ വലിച്ചിഴച്ചതിനും മാനം കെടുത്തിയതിനും ശ്രീ അയ്യപ്പൻ കണക്കുചോദിക്കുമെന്ന്‌ ശബരിമല തന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട കണ്‌ഠരര്‌ മോഹനര്‌ പറഞ്ഞു. ഇതിനുപിന്നിൽ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപ്പണിക്കരുടെ കൈകളുണ്ടോ എന്ന്‌ തനിക്ക്‌ സംശയമുണ്ട്‌. മൊഴി നൽകാനായി എറണാകുളം സെൻട്രൽ പോലീസ്‌ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ്‌ തന്ത്രി ഇങ്ങനെ പ്രതികരിച്ചത്‌.

മറുപുറംഃ ശരിയാണ്‌ കണ്‌ഠരരേ, അയ്യപ്പൻ കൃത്യമായി കണക്കു തീർക്കുന്നതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത്‌. ദേവലോകത്തൊക്കെ കമ്പ്യൂട്ടറൈസേഷനായെന്നാണ്‌ തോന്നുന്നത്‌. പണ്ടൊക്കെ ഒരാൾ തെറ്റു ചെയ്‌താൽ വരുംതലമുറയാണ്‌ അനുഭവിച്ചിരുന്നത്‌. ഇപ്പോൾ ഇൻസ്‌റ്റന്റ്‌ ശിക്ഷയല്ലേ കൊടുക്കുന്നത്‌. കണ്‌ഠരര്‌ ഉപ്പുതിന്നാൽ കണ്‌ഠരര്‌ തന്നെ വെളളം കുടിക്കണം എന്നതാണ്‌ ഇപ്പോഴത്തെ രീതി.

ഈ തന്ത്രിപ്പണി ശബരിമലയ്‌ക്കു പറ്റിയതല്ല മോഹനരേ, ശ്രീകൃഷ്‌ണന്റെ ക്ഷേത്രത്തിലായിരുന്നെങ്കിൽ അതുംമിതും പറഞ്ഞെങ്കിലും നിലനില്‌ക്കാമായിരുന്നു. പുളളിക്കാരന്‌ പതിനാറായിരത്തിയെട്ടല്ലേ ഭാര്യമാർ…. ഒരു ശാന്തയും ശോഭയും ഉണ്ടെന്നുവച്ച്‌ വലിയ തെറ്റൊന്നുമാകില്ലായിരുന്നു.

Generated from archived content: news2_july25_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here