ജനങ്ങളുടെ രാഷ്‌ട്രീയമാണ് ഇടതുപക്ഷകക്ഷികൾ നയിക്കേണ്ടതെന്നും അധികാരത്തിനുവേണ്ടിയുളള കക്ഷിരാഷ്‌ട്രീയം ഉപേക്ഷിക്കണമെന്നും പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക മേധാപട്‌കർ അഭിപ്രായപ്പെട്ടു. പ്ലാച്ചിമടയിൽ കൊക്കകോള വെളളമൂറ്റുന്നതും അമ്യൂസ്‌മെന്റ് പാർക്കിനായി വെളളമൂറ്റുന്നതും തമ്മിൽ വ്യത്യാസമില്ല. കോടതികളും ജനം എന്നു പറയുന്ന ഭൂരിപക്ഷത്തിന്റെ വികാരമറിയുന്നില്ല. എ.ഐ.എസ്.എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മേധാപട്‌കർ.
മറുപുറംഃ പ്രിയ സഹോദരീ, പോത്തിന്റെ കാതിൽ വേദമോതിയിട്ട് കാര്യമില്ല എന്നു പറയുന്നതുപോലെയാണ് ചെവിയിൽ പഞ്ഞി തിരുകിയ കുറുക്കനോട് വേദമോതുന്നത്. പ്ലാച്ചിമടയിൽ കോളക്കമ്പനി പൂട്ടിച്ചാലും കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ മുന്നിൽ നാം വെറുതെ വാ പൊളിച്ചിരിക്കേണ്ടിവരും. വിപ്ലവം വന്നാൽ പോലും ഒലിച്ചു പോകാത്ത രീതിയിലാ അതിന്റെ ഫൗണ്ടേഷൻ. ഒന്നേ ചെയ്യുവാനുളളു അമ്യൂസ്‌മെന്റ് പാർക്കിലെ വാട്ടർ ഗെയിംസിൽ പങ്കെടുത്ത് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കാം. സഹോദരീ, എന്നെ തല്ലണ്ടാ ഞാൻ നന്നാകില്ല എന്നേ മറുപടി കിട്ടൂ.
Generated from archived content: news2_july25_05.html