വിവാദ ഫാക്‌സ്‌ സന്ദേശംഃ ആന്റണിക്കും ഉമ്മൻചാണ്ടിക്കും എതിരെ കേസ്‌

സർക്കാരിനെതിരെ നിലപാടെടുത്താൽ അഞ്ച്‌ ഐ ഗ്രൂപ്പ്‌ എം.എൽ.എമാരെ പുറത്താക്കുമെന്ന്‌ അറിയിച്ചുളള ഫാക്‌സ്‌ സന്ദേശം എ.ഐ.സി.സി. ജനറൽ സെക്രട്ടറി അഹമ്മദ്‌ പട്ടേലിന്റെ അറിവോ സമ്മതമോ കൂടാതെ അയച്ചതാണെന്നും ഇത്തരത്തിൽ എം.എൽ.എമാരെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപിച്ച്‌ മുഖ്യമന്ത്രി എ.കെ.ആന്റണിക്കും യു.ഡി.എഫ്‌ കൺവീനർ ഉമ്മൻചാണ്ടിക്കുമെതിരെ കേസ്‌.

ജോമോൻ പുത്തൻപുരയ്‌ക്കലാണ്‌ അഡ്വ.വേണുഗോപാൽ മുഖേന കോടതിയെ സമീപിച്ചത്‌. കോടതി കേസ്‌ ഫയലിൽ സ്വീകരിച്ചു. അഹമ്മദ്‌ പട്ടേൽ, കെ.മുരളീധരൻ എം.പി., ആറ്‌ പത്രപ്രവർത്തകർ എന്നിവരെയാണ്‌ സാക്ഷി ചേർത്തിരിക്കുന്നത്‌.

മറുപുറംഃ – അങ്കം ഗ്രൂപ്പ്‌ തട്ടിൽനിന്നും മാറി കോടതി തട്ടിലായി. ജോമോൻ പുത്തൻപുരയ്‌ക്കലിന്റെ പുറകിൽ നീണ്ടു കിടക്കുന്ന ചരട്‌ പിടിച്ച്‌ പോയാൽ കേസ്‌ എവിടെ നിന്ന്‌ വന്നുവെന്നറിയാം. ആന്റണിസാറെ ഏത്‌ ഹൈക്കമാന്റിനെക്കാളും വലിയ ഹൈക്കമാന്റാണ്‌ കോടതി എന്ന്‌ ചിലർക്ക്‌ തോന്നികാണും.

Generated from archived content: news2_july25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here