സ്വാശ്രയനിയമംഃ രണ്ടാം വിമോചനസമര ആഹ്വാനവുമായി ഇടയലേഖനം

സ്വാശ്രയനിയമം ഭാവി തലമുറയുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്നാരോപിച്ച്‌ ക്രൈസ്തവസഭ രണ്ടാം വിമോചനസമരത്തിന്‌ ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച ഇടയലേഖനം ഇടവക പളളികളിൽ വായിച്ചു. അങ്കമാലി സെന്റ്‌ ജോർജ്‌ ഫൊറോന പളളിയിൽ, 1959-ലെ വിമോചനസമരത്തിലെ രക്തസാക്ഷികളുടെ ശവകുടീരത്തിൽ വച്ചാണ്‌ രണ്ടാം വിമോചനസമരത്തിന്‌ ഒരുങ്ങാൻ ആഹ്വാനം ചെയ്തത്‌. ബിഷപ്പ്‌ എ.ഡി.മറ്റം അവകാശ പ്രഖ്യാപനം നടത്തി.

മറുപുറംഃ അങ്കമാലി കല്ലറയിൽനിന്നും രക്തസാക്ഷികൾ നാല്പത്തിയേഴു കൊല്ലത്തിനുശേഷം ഉയർത്തെഴുന്നേറ്റാലും പണി ചിലപ്പോൾ നടക്കില്ല നല്ല ഇടയന്മാരേ…. സമരം മൂത്തു വരുമ്പോൾ തെരുവിൽ നേരിടേണ്ടിവരുന്നത്‌ എം.എ.ബേബിയുടെ സർക്കാർ പോലീസിനെയാകില്ല. മറിച്ച്‌ വെളളാപ്പളളിയുടെയും നാരായണപ്പണിക്കരുടെയും കിങ്കരന്മാരെ ആയിരിക്കും. ഒടുവിൽ കലത്തിലിട്ടതും പോകും ഉറിയിൽ തൂക്കിയതും പോകും. പഴയ കാലമല്ല; ഭൂരിപക്ഷക്കാർ കൊമ്പുവിളിച്ചു തുടങ്ങിയിട്ടുണ്ട്‌. ഇനിയൊരു ആന്റണിയും ഉമ്മൻചാണ്ടിയുമുണ്ടാകാൻ കുറച്ചു പുളിക്കുമെന്നർത്ഥം.

അതൊക്കെ പോകട്ടെ; ഇപ്പോൾ കുരീപ്പുഴയുടെ ഒരു നഗ്‌നകവിതയാണ്‌ ഓർമ്മ വരുന്നത്‌.

സ്വാശ്രയംഃ-

വിദ്യതേടിയെത്തിയ

കുട്ടിയോടും അപ്പനോടും

അംശവടിയിൽ

ബലമായി പിടിച്ച്‌

പരിശുദ്ധ പിതാവു പറഞ്ഞു

രൂപതാ….

അതിരൂപതാ.

Generated from archived content: news2_july24_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here