പഠനം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യചെയ്ത രജനിക്ക് എല്ലാവിധ ആനുകൂല്യങ്ങളും ഗവൺമെന്റ് നല്‌കിയിരുന്നെന്നും ആത്മഹത്യ ചെയ്യേണ്ട കാര്യം രജനിക്ക് ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസവകുപ്പുമന്ത്രി നാലകത്ത് സൂപ്പി പറഞ്ഞു. ഡൽഹിയിൽ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു സൂപ്പി.
മറുപുറംഃ- പീലാത്തോസാകല്ലേ സൂപ്പി….ജനങ്ങൾ അത്ര മണ്ടന്മാരൊന്നുമല്ല…സൂപ്പീന്റെ വകുപ്പിന്റെ കാര്യമൊക്കെ ഇപ്പോൾ വിസ്‌തരിച്ചു പറയണമോ…അതുവേണ്ട…ചിലപ്പോൾ നാറും….
ചത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ട എന്നമട്ടിൽ വർത്തമാനം പറഞ്ഞാൽ വിദ്യാഭ്യാസമന്ത്രിയെ വിദ്യാർത്ഥികൾതന്നെ വേണ്ടപോലെ പെരുമാറും….പഠിക്കാൻ പറ്റാത്തതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്ന ഗതികേടാണ് രജനിക്കുണ്ടായത്….അത് സാറ് ഭരിക്കുന്ന നാട്ടിൽതന്നെ. അതും സ്വന്തം വകുപ്പിന്റെ സൽസ്വഭാവം കൊണ്ട്…സഹായിച്ചില്ലേലും രജനിയെ അപമാനിക്കരുത്.
Generated from archived content: news2_july24.html