വിമോചനസമരകാലത്തെ ഭരണശൈലിയോ, സമരശൈലിയോ രാഷ്ര്ടീയ ശൈലിയോ ഇനി കേരളത്തിൽ നടപ്പില്ലെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. അന്നത്തെ
ശൈലിയിൽ ദോഷവും ഗുണവുമുണ്ടെന്നും ഇപ്പോൾ അത് വിലയിരുത്തുന്നതിൽ
കാര്യമില്ലെന്നും ആന്റണി പറഞ്ഞു. 1957ലേക്ക് കേരളത്തെ കൊണ്ടുപോകാൻ ആർക്കും
കഴിയില്ല. കാലഘട്ടത്തിന്റെ മാറ്റമാണിത്. സ്വാശ്രയകോളേജ് പ്രശ്നത്തിൽ കോടതിവിധി
അന്തിമല്ലെന്നും സംസ്ഥാനം കേരളമാണെന്ന് മാനേജ്‌മെന്റുകൾ ഓർക്കണമെന്നും ആന്റണി
പറഞ്ഞു.
മറുപുറം
ഃ വിമോചനസമരകാലത്തെ താരോദയങ്ങളിൽ ഒന്ന്
പറയുന്നത് കേട്ടില്ലേ. നാല് ഇടയലേഖനം വായിച്ചപ്പോൾ തൃശൂർ അതിരൂപതാ പിതാവിനെ
കാണാൻ കെ.പി.സി.സി പ്രസിഡന്റ് ചെന്നിത്തലദ്ദേഹം ചാടിപ്പുറപ്പെട്ട് നാല് ഗീർവാണം വിട്ടു
നിൽക്കുമ്പോഴാണ് ആന്റണിയുടെ പ്രവാചക സമാനമായ വാക്കുകൾ വരുന്നത്. താൻ
പ്രതിരോധമന്ത്രിയായിരിക്കുന്ന കേന്ദ്രക്കസേരയുടെ കാലുറപ്പിച്ചിരിക്കുന്നത് ഇടതുപക്ഷമെന്ന
ഫെവിക്കോൾ കൊണ്ടാണെന്ന് ആന്റണി നന്നായറിയാം. ചെമ്മീൻ ചാടിയാൽ ചട്ടിയോളം
എന്ന പോലെയാണ് കേരളത്തിലെ അതിരൂപതക്കാരുടെ കാര്യം. മത്സ്യതൊഴിലാളിയുടെ
മക്കൾക്ക് സീറ്റൊന്നിന് അഞ്ചുലക്ഷമോ എന്ന് ചോദിച്ച് വിശ്വാസികൾ തന്നെ പള്ളിയുടെ
മുന്നിൽ കൊടിപിടിച്ചിരിപ്പായിട്ടുണ്ട്. ആന്റണി നല്ല പൂച്ചയാണ്. എങ്ങിനെ വീണാലും
നാലുകാലിൽ തന്നെ. വെറുതെ ചെന്നിത്തലയുടെ പോലെ മൂക്കു വിറപ്പിച്ചു നടക്കുന്നത്
അതിയാന് ഇഷ്ടമല്ല.
Generated from archived content: news2_july23_07.html