ചിരുദി കൂട്ടക്കൊലക്കേസിൽ പ്രതിയായ കേന്ദ്ര കൽക്കരിഖനി മന്ത്രിയും ജാർഖണ്ഡ് മുക്തിമോർച്ച നേതാവുമായ ഷിബുസോറൻ അറസ്‌റ്റ് ഭയന്ന് ഒളിജീവിതം തുടരുകയാണ്. പ്രത്യേക ജാർഖണ്ഡ് സംസ്ഥാന രൂപീകരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് കൂട്ടക്കൊല നടന്നത്. സോറന്റെ പേരിൽ മറ്റൊരു കൊലക്കേസും നിലവിലുണ്ട്.
മറുപുറംഃ- ഒളിച്ചു നില്‌ക്കാൻ ഇതെന്താ ‘സാറ്റു’ കളിയോ….അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത് ബഹുമാന്യ നീതിന്യായ വ്യവസ്ഥയാണ്. എന്തൊക്കെ തൊടുന്യായങ്ങൾ ഉയർത്തിയാലും സോറനെ കേന്ദ്രമന്ത്രിസഭയിൽ വച്ചുകൊണ്ടിരിക്കുന്നത് തെറ്റ്….പ്രത്യേകിച്ചും ഒളിജീവിതം നയിക്കുന്ന ഒരാളെ….ഒരു കാര്യം മനസ്സിലായി, ഒളിവിലിരുന്നും ഭാരതം ഭരിക്കാമെന്ന സത്യം. ഇതുപോലൊരു ‘ജനാധിപത്യ’ രാഷ്‌ട്രീയ വ്യവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ ആവോ?
Generated from archived content: news2_july23.html