കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത എസ്.ഐയെ മർദ്ദിച്ച കണ്ടക്‌ടർക്കെതിരെ പോലീസ് കേസ്. ഇടപ്പളളിയിൽനിന്ന് വരാപ്പുഴ വഴി തൃശൂർക്കുളള ടി.എസ്.55 ബസ്സിലാണ് സംഭവം. ടിക്കറ്റെടുക്കുന്നതിനെക്കുറിച്ചുളള തർക്കത്തിന്മേലാണ് സംഭവം നടന്നത്. യാത്രക്കാരൻ എസ്.ഐ ആണെന്ന വിവരം കണ്ടക്‌ടർക്ക് അറിയില്ലായിരുന്നു.
മറുപുറംഃ- എസ്.ഐയ്‌ക്ക് കണ്ടക്‌ടർ പണിയും കണ്ടക്‌ടർക്ക് എസ്.ഐ പണിയും കൊടുക്കണമെന്ന് കോടതി വിധി പറയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം….കണ്ടക്‌ടർ തല്ലിയിട്ട് തിരിച്ചൊന്നും ചെയ്യാത്ത എസ്.ഐ കേരള പോലീസിനും അപമാനമെന്ന് നാട്ടിലെ ഒരു പി.സി പറഞ്ഞുനടക്കുന്നുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. ബസ്സിൽ കയറിയാൽ ചില കണ്ടക്‌ടർമാർക്ക് നാടൻപട്ടിയുടെ സ്വഭാവമാ….മറ്റ് കാക്കിക്കാരെ അടുപ്പിക്കില്ല.
Generated from archived content: news2_july22.html