നാഷണൽ കോൺഗ്രസ്‌-ജേക്കബ്‌ ലയനം ഓഗസ്‌റ്റിൽ നടക്കും

നാഷണൽ കോൺഗ്രസ്‌-കേരള കോൺഗ്രസ്‌ (ജേക്കബ്‌) ലയനം ഓഗസ്‌റ്റിൽ നടക്കും. ടി.എം.ജേക്കബ്‌ നാഷണൽ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവും ജോണിനെല്ലൂർ പാർട്ടി വൈസ്‌ പ്രസിഡന്റുമാകും. എറണാകുളത്തുവച്ചായിരിക്കും ലയന സമ്മേളനം. ജേക്കബും കെ.കരുണാകരനും നടത്തിയ ചർച്ചയിലാണ്‌ ലയനം സംബന്ധിച്ച അന്തിമ ധാരണയായത്‌.

മറുപുറംഃ ഒടുവിൽ നാഷണൽ കോൺഗ്രസിൽ പലരും ലയിച്ച്‌ ലയിച്ച്‌ ഒടുവിൽ അറബിക്കടലിൽ എത്തുമോ എന്നാണ്‌ സംശയം. ഇപ്പോഴെ എം.പി. ഗംഗാധരനും പി.ശങ്കരനും മദപ്പാട്‌ തുടങ്ങിയിട്ടുണ്ട്‌. ജേക്കബുകൂടി വന്നാൽ ശ്രീകോവിൽ തന്നെ തകർത്ത്‌ ഇവർ പുറത്തേയ്‌ക്കുവന്നേക്കും. കരുണാകരൻ ഒന്നു കാണുമ്പോൾ മകൻ മുരളീധരൻ നാലുകാണുന്ന രീതിയിലാ പോക്ക്‌. അമ്മാത്തൂന്ന്‌ ഇറങ്ങേം ചെയ്‌തു ഇല്ലത്ത്‌ എത്തീതുമില്ല എന്നമട്ടാകുമോ കാര്യങ്ങൾ… എൽ.ഡി.എഫിൽ വഞ്ചി അടുക്കാൻ സാധ്യത കാണുന്നുമില്ല.

Generated from archived content: news2_july21_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here