മൂന്നാർ ദൗത്യസംഘത്തിന്റെ പ്രവർത്തനം തുടരുമെന്ന് മന്ത്രി രാജേന്ദ്രൻ നിയമസഭയെ അറിയിച്ചു. പ്രവർത്തനഫണ്ടിന്റെ അപര്യാപ്തതമൂലം സംഘത്തിന്റെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ട അവസ്ഥ വന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. രണ്ടു ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ 42 സർവേയർമാർ ഇപ്പോൾ മൂന്നാറിലുണ്ടെന്നും മന്ത്രി അറിയിച്ചു.
മറുപുറം ഃ കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി എന്നു പറഞ്ഞാൽ മതിയല്ലോ. പിന്നെ നമ്മുടെ കീഴിലുള്ള ദൗത്യക്കാർ ഭൂമി അളന്നാൽ ഒടുവിൽ ഈ വനഭൂമിപോലും ടാറ്റയ്‌ക്കും മറ്റു പാറ്റകൾക്കും കൊടുക്കേണ്ടിവരും. മറ്റേ ദൗത്യക്കാരിൽ സുരേഷ്‌കുമാർ പെട്ടിയും കിടക്കയുമായി നാടുവിട്ടു. രാജു നാരായണസ്വാമി ഇടുക്കിയിലെവിടെയോ വട്ടം കറങ്ങി നടപ്പുണ്ട്. ഋഷിരാജ് സിംഗിനാണേൽ ഇതൊക്കെ കണ്ട് ചെവിയിൽ ചെമ്പരത്തിപ്പൂ വയ്‌ക്കേണ്ട അവസ്ഥയിലാണ്. ഏതായാലും പാലുതന്ന കൈക്ക് കൊത്താതെ അവരെയൊക്കെ സുരക്ഷിതന്മാരാക്കിയല്ലോ… ദൈവം തുണയ്‌ക്കും….
Generated from archived content: news2_july20_07.html