ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന്മേൽ നടന്ന ചർച്ച ടിവി ചാനലുകളിലൂടെ തത്‌സമയ പ്രക്ഷേപണം നടത്തിയത് ജനത്തിന് പുതിയ അനുഭവമായി. ആരോപണങ്ങളും പ്രതിരോധങ്ങളും നിറഞ്ഞ് കൈയ്യാങ്കളിവരെ എത്തിയ ചർച്ച ജനപ്രതിനിധികളുടെ നിയമസഭാമുഖം വെളിപ്പെടുത്തുന്നവയായിരുന്നു. എങ്ങിനെയായാലും അവിശ്വാസചർച്ചയിൽ പങ്കെടുത്ത അനുഭവമായിരുന്നു ജനത്തിനുണ്ടായത്.
മറുപുറംഃ ആരോപണങ്ങളും പ്രത്യാരോപണങ്ങളും കേട്ടാൽ ജീവനുണ്ടായിരുന്നെങ്കിൽ വീരപ്പൻ നമ്മുടെ സഭാംഗങ്ങളുടെ മുന്നിൽ വന്ന് പ്രണമിച്ചേനെ. ചില മാഫിയബന്ധങ്ങളെക്കുറിച്ചുളള ആരോപണം കേട്ടാൽ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ബന്ധം ഉപേക്ഷിച്ച് ഇങ്ങ് കേരളത്തിൽ കുടിലുകെട്ടി കഞ്ചാവുകച്ചവടം നടത്തിയേനെ. പരസ്പരമുളള വിശേഷണങ്ങൾ കേട്ടാൽ കൊളളക്കാരും കൊളളിവെപ്പുകാരും നിറഞ്ഞ ഇടമാണ് നമ്മുടെ നിയമസഭ എന്ന് ഏത് വിവരംകെട്ടവനും പറഞ്ഞുപോകും….നന്ദിയുണ്ട് നേതാക്കളെ, ലവ്‌ലിനും ചന്ദനവും സുനാമിഫണ്ടും ഒക്കെ തുറന്നു കാട്ടിയതിന്.
Generated from archived content: news2_july20_05.html