സോണിയയുടെ കേന്ദ്രസഹായ പ്രഖ്യാപനം തെറ്റ്‌ഃ ബി.ജെ.പി

കുംഭകോണം സ്‌കൂൾ ദുരന്തത്തിന്‌ ഇരയായ കുട്ടികളുടെ കുടുംബങ്ങൾക്ക്‌ കേന്ദ്രസർക്കാരിന്റെ ഒരു കോടിരൂപ സഹായം പ്രഖ്യാപിക്കാൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ അവകാശമില്ലെന്നും പാർട്ടി പ്രസിഡന്റല്ല പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം പ്രഖ്യാപിക്കുന്നതെന്നും മുൻപ്‌ ഇത്തരം രീതികൾ ഉണ്ടായിട്ടില്ലെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടിവക്താവ്‌ വി.കെ.മൽഹോത്ര പറഞ്ഞു. ദുരന്ത ബാധിതരോട്‌ അനുതാപം പ്രകടിപ്പിക്കുന്നത്‌ നീതികരിക്കാവുന്നതാണ്‌. എന്നാൽ സഹായം പ്രഖ്യാപിച്ചത്‌ സോണിയയുടെ ഏകാധിപത്യ പ്രവണതയെയാണ്‌ ചൂണ്ടിക്കാണിക്കുന്നതെന്നും മൽഹോത്ര കുറ്റപ്പെടുത്തി.

മറുപുറംഃ- “ഇഷ്‌ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” നേരാംവണ്ണം പ്രധാനമന്ത്രിയാകാൻ പോയ സോണിയയെ മുടിവടിക്കൽ, കഞ്ഞി, പയർ തുടങ്ങിയ ഭീഷണികൾ മുഴക്കി പുറത്താക്കിയതും പോരാ പിന്നെയും നായക്ക്‌ മുറുമുറുപ്പ്‌ എന്ന രീതിയിൽ എന്തിനാ മൽഹോത്രേ ഈ പരിപാടികൾ… ഉത്തരത്തേലുളളത്‌ എടുക്കേം വേണം കക്ഷത്തിലുളളത്‌ പോകാനും പാടില്ല എന്നു പറയുന്നത്‌ എന്ത്‌ ന്യായം….സോണിയയെ അവരുടെ പാട്ടിന്‌ വിട്ടേയ്‌ക്കൂ…..

Generated from archived content: news2_july20.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here