മന്ത്രി കെ.വി.തോമസിനെതിരായി വിജിലൻസ് കേസിൽ വിജിലൻസ് വകുപ്പ് വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചൊവ്വാഴ്‌ച നിയമസഭ ബഹിഷ്‌ക്കരിച്ചു.
ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ പരിഗണിക്കാത്തതിൽ പ്രതിക്ഷേധിച്ചായിരുന്നു ബഹിഷ്‌ക്കരണം. വിജിലൻസ് കോടതി കഴിഞ്ഞ ഒൻപത് മാസത്തിനുളളിൽ മൂന്നു തവണ നിർദ്ദേശം നല്‌കിയിട്ടും സംസ്ഥാന വിജിലൻസ് വകുപ്പ് അത് പാലിക്കുന്നില്ലെന്ന് സഭയ്‌ക്കു മുൻപാകെ പ്രശ്‌നം അവതരിപ്പിച്ച എ.കെ. ബാലൻ പറഞ്ഞു.
മറുപുറംഃ- മന്ത്രി കെ.വി.തോമസ് “ചാര”ത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയാണ്. അതിൽ തൊട്ടുകളിക്കേണ്ട ബാലാ…..
Generated from archived content: news2_july2.html