മീരാജാസ്‌മിന്റെ ക്ഷേത്രദർശനം വിവാദമാകുന്നു

ചലച്ചിത്രനടി മീരാജാസ്‌മിൻ തളിപ്പറമ്പ്‌ രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തിയത്‌ വിവാദമായി. അഹിന്ദുവായ മീരയുടെ ദർശനത്തിനുശേഷം ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. മീരാജാസ്‌മിൻ മതം മാറി ഹിന്ദുവായി എന്ന്‌ കൂടെയുണ്ടായ സിനിമാനിർമ്മാതാവ്‌ ഗോവിന്ദൻകുട്ടി പറഞ്ഞപ്പോഴാണ്‌ ക്ഷേത്രം ജീവനക്കാർ ദർശനത്തിന്‌ അനുവാദം നല്‌കിയത്‌. എന്നാൽ താൻ മതം മാറിയിട്ടില്ലെന്ന്‌ പിന്നീട്‌ മീര അറിയിച്ചു.

മറുപുറംഃ ദേവസ്വം ബോർഡിൽ അവർണ്ണ ഹിന്ദുക്കൾക്ക്‌ സംവരണം കൊണ്ടുവന്നപ്പോൾ വാളെടുത്ത വീരന്മാരുളള നാടാണ്‌ നമ്മുടേത്‌. ഗുരുവായൂരിൽ യേശുദാസിനെ കയറ്റാതെ പ്രഭാതത്തിലും സന്ധ്യാനേരത്തും അങ്ങേരുടെ ഗുരുവായൂർ ഭക്തിഗാനങ്ങൾ കേട്ട്‌ നിർവൃതി അടയുന്നവരുമാണ്‌ നമ്മൾ. ഇത്രയും ‘മതസൗഹാർദ്ദ’മുളള നമ്മുടെ നാട്ടിൽ എന്തിനാണ്‌ മീരേ ഈ വിവരക്കേട്‌ കാണിച്ചത്‌. ഇടപ്പളളി പളളിയിൽ പോയി കോഴിക്കറിവച്ച്‌ ഭക്തി തീർത്താൽ പോരായിരുന്നോ… ഇതെല്ലാം കണ്ടിട്ട്‌ ശിലായുഗത്തിലേയ്‌ക്കാണ്‌ നമ്മുടെ പോക്ക്‌……

Generated from archived content: news2_july1_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here