കല്ലുവാതുക്കൽ മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മണിച്ചനേയും സഹായി റിജുവിനെയും നിരപരാധികളെന്നു കണ്ട് അതിവേഗ കോടതി വെറുതെവിട്ടു. രണ്ടുവർഷമായി നടന്നുവന്ന കേസിൽ പ്രോസിക്യൂഷൻ എഴുപത്തിയൊന്ന് സാക്ഷികളെ വിസ്തരിച്ചു.
മറുപുറം ഃ
27 കന്നാസുകളിൽ 540 ലിറ്റർ ചാരായം കുഴിച്ചിട്ട കേസിലൊക്കെ മണിച്ചനെ വെറുതെവിടാം… ലിസിന്റെ ഒരു കോടിയും, മാർട്ടിന്റെ രണ്ടു കോടിയും ഹിമാലയയുടെ പത്തുകോടിയുമൊക്കെ വെട്ടിത്തിളങ്ങുമ്പോൾ ഇരുപത്തിയേഴ് കന്നാസിന് എന്തുവില? ദാനധർമ്മാദി കാര്യങ്ങളിൽ കർണ്ണനൊപ്പം നിൽക്കുന്ന മണിച്ചൻ മറ്റൊരു സാന്റിയാഗോ മാർട്ടിനായിരുന്നോ എന്നുകൂടി തെളിഞ്ഞാൽ മതി. മണിച്ചനൊക്കെ ഒന്നു പുറത്തിറങ്ങിയിട്ടുവേണം മൊത്തത്തിലൊരു ഉത്സവം ചിലർക്ക് നടത്താൻ…
Generated from archived content: news2_july19_07.html